ജീവനക്കാരുടെ കുറവ് കോര്‍പറേഷന്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു
കണ്ണൂര്‍: ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി കോര്‍പറേഷന്‍ സെക്രട്ടറി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. 2016-17 വര്‍ഷിക പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടു വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജീവനക്കാരുടെ അഭാവം കോര്‍പറേഷന്റെ മുഴുവന്‍ പ്രവൃത്തിയേയും ബാധിക്കുന്നതായി സെക്രട്ടറി പറഞ്ഞത്.
പ്രധാനമായും എന്‍ജിനിയറിങ് സെക്ഷനുകളിലാണ് ജീവനക്കാരില്ലാത്തത്. സോണലുകളില്‍ ഉള്‍പ്പെടെ 50 ശതമാനം ജീവക്കാരുടെ കുറവുണ്ട്. ഇതു പരിഹരിക്കാതെ പ്രവൃത്തികള്‍ സമയ ബന്ധിതതമായി തീര്‍ക്കാന്‍ കഴിയില്ല. കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് മറ്റു സോണലുകളില്‍ നിന്ന് ഒരാളെ പോലും കൊണ്ടു വരാന്‍ പറ്റാത്ത സ്ഥിതിയാണ്. പൊതുമരാമത്ത് പ്രവൃത്തികള്‍ വൈകുന്നതും വഴിവിളക്കുകള്‍ സ്ഥാപിക്കാത്തതും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോഴാണ് ജീവനക്കാരുടെ കുറവ് സെക്രട്ടറി അറിയിച്ചത്.
എന്‍ജിനിയറിങ് സെക്ഷനിലെ ഒന്നു മുതല്‍ നാലു വരെ വിഭാഗത്തില്‍ ജോലികള്‍ കുന്നുകൂടിയിരിക്കുകയാണ്. മാര്‍ച്ച് 31ന് പദ്ധതി നിര്‍വഹണത്തിന്റെ അവസാന തിയതി എത്തുമ്പോഴേക്കും ഇവിടേക്ക് ഒരാളെ നിയമിക്കാന്‍ അടിയന്തിര നടപടി എടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. അതേസമയം, ടെന്‍ഡര്‍ നടപടികള്‍ കൗണ്‍സില്‍ അറിയാത്തത് പ്രതിപക്ഷം യോഗത്തെ അറിയിച്ചു.
പദ്ധതി വിനിയോഗം സംബന്ധിച്ച് തീരുമാനങ്ങളും നടപടികളും സംബന്ധിച്ച കാര്യങ്ങള്‍ ഇതുവരെ എത്രത്തോളം പുരോഗമിച്ചിട്ടുണ്ടെന്നു പോലും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ ഓഫിസ് നിര്‍വഹണം പോലും നടന്നിട്ടില്ല. അവസാന നിമിഷത്തിലുള്ള കാട്ടിക്കൂട്ടലുകള്‍ ഒഴിവാക്കണമെന്നും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ മോഹനന്‍ പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ അപേക്ഷ നല്‍കിയവരുടെ പേരുകള്‍ വ്യാപകമായി തള്ളിക്കളയുന്നതായും ഇതുമായി അന്വേഷിക്കാനെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും സി എറമുള്ളാന്‍ പറഞ്ഞു. എന്നാല്‍ 2341 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ അവ്യക്തതയില്ലെന്നും മേയര്‍ അറിയിച്ചു. യോഗത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശുചീകരണ പ്രവൃത്തി നടത്തിയ ജീവനക്കാര്‍ക്ക് യോഗം അഭിനന്ദനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."