HOME
DETAILS

ടൂറിസത്തിന്റെ മറവില്‍ പുഴ കൈയേറ്റവും അനധികൃത നിര്‍മാണവുമെന്ന് ആക്ഷേപം

  
backup
May 27, 2016 | 11:34 PM

%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81

പഴയങ്ങാടി: വയലപ്ര പരപ്പ് ടൂറിസം പദ്ധതിയുടെ മറവില്‍ പുഴ കൈയേറ്റവും പുഴയില്‍ അനധികൃത നിര്‍മാണവും തകൃതിയായി നടക്കുന്നുവെന്ന് പരാതി. ചെറുതാഴം പഞ്ചായത്തിലെ വയലപ്ര പരപ്പ് പദ്ധതി പ്രദേശത്താണ് ടൂറിസം പദ്ധതി കരാറെടുത്തയാള്‍ അനധികൃത നിര്‍മാണവും പുഴ കൈയേറ്റവും നടത്തുന്നത്.
പുഴയില്‍ തെങ്ങിന്‍ കുറ്റികള്‍ അടിച്ചു താഴ്ത്തി ചെറുപാലവും കുടിലുകളും നിര്‍മിക്കുകയാണ് ചെയ്യുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടപ്പിലാക്കിയ വയലപ്ര പരപ്പ് ടൂറിസം പദ്ധതി അഞ്ചു വര്‍ഷത്തേക്കാണ് കരാറുകാരനു നടത്തിപ്പിനു നല്‍കിയത്.
532 ഏക്കര്‍ പ്രദേശത്ത് നടപ്പാക്കിയ പദ്ധതിയില്‍ 160 ഏക്കര്‍ പരിസ്ഥിതി സൗഹൃദമാണ്. പരിസ്ഥിതി സൗഹൃദ പ്രദേശത്തെ കൂടി നശിപ്പിക്കുന്ന നിലയിലാണ് ഇപ്പോള്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നത്.
വിശ്രമശാലയും ഹോട്ടലുമൊക്കെയായി പുഴയില്‍ നിര്‍മാണ പ്രവൃത്തി തകൃതിയായി നടക്കുകയാണ്. കരാറുകാരന്റ കാലാവധി കഴിഞ്ഞാല്‍ പുഴയിലെ ഈ നിര്‍മാണ പ്രവൃത്തികള്‍ എങ്ങനെ ഒഴിവാക്കുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
മാലിന്യ സംസ്‌കരണത്തിനു പോലും വഴികള്‍ കാണാതെയാണു നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. ഇതു കണ്ടലിനും മത്സ്യസമ്പത്തിനും ഭീഷണിയാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  7 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  7 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  7 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  7 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  7 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  7 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  7 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  7 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  7 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  7 days ago