HOME
DETAILS
MAL
റെക്സ് ടില്ലേഴ്സന് സ്റ്റേറ്റ് സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്തു
backup
February 02 2017 | 19:02 PM
വാഷിങ്ടണ്‍: യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായി റെക്സ് ടില്ലേഴ്സന് സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിന്റെ 69ാമത് സ്റ്റേറ്റ് സെക്രട്ടറിയാണ് അദേഹം. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അദ്ദേഹത്തിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതേസമയം ഇത്തരമൊരു അവസരം തനിക്ക് തന്നതില്‍ പ്രസിഡന്റ് ട്രംപിനോട് നന്ദി പറയുന്നുവെന്ന് ടില്ലേഴ്സന് വ്യക്തമാക്കി. അമേരിക്കന്‍ ജനതയുടെ താല്പര്യങ്ങള് സംരക്ഷിക്കും വിധമായിരിക്കും തന്റെ സേവനങ്ങളെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ബിസിനസ് രംഗത്തെ പ്രമുഖനായ ടില്ലേഴ്സനെ തന്ത്രപ്രധാന പദവി എല്പ്പിച്ച നടപടി നേരത്തെ തന്നെ വിവാദത്തിലായിരുന്നു. ടില്ലേഴ്സന് ഭരണരംഗത്ത് അനുഭവ സമ്പത്തില്ലെന്നും എതിരാളികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."