HOME
DETAILS
MAL
മെഡിക്കല്‍ - എന്‍ജിനീയറിംഗ്: സ്കൂള്‍ പരീക്ഷയിലെ 40 ശതമാനം മാര്‍ക്ക് പരിഗണിക്കണമെന്നു സുപ്രിം കോടതി
backup
February 03 2017 | 11:02 AM
ന്യൂഡല്‍ഹി: മെഡിക്കല്‍ - എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനു മാര്‍ഗനിര്‍ദ്ദേശം തയാറാക്കാന്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മെഡിക്കല്‍ - എന്‍ജിനീയറിംഗ് പ്രവേശനത്തിന് പ്രവേശന പരീക്ഷ മാത്രമാക്കരുത് മാനദണ്ഡം. സ്കൂള്‍ പരീക്ഷാ ഫലത്തിലെ 40 ശതമാനം മാര്‍ക്ക് വെയിറ്റേജ് കൂടി പരിഗണിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
സ്വകാര്യ മെഡിക്കല്‍, എന്‍ജിനീയറിംഗ് പരീക്ഷാ പരിശീലന സ്ഥാപനങ്ങളെ നിരോധിക്കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം.
എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ നിരോധിക്കാന്‍ സാധ്യമല്ലെന്നും നിയന്ത്രണമേര്‍പ്പെടുത്തുന്നതിനു വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."