റോഷി അഗസ്റ്റിന്റെ നന്ദിപര്യടനം ഇന്ന് മരിയാപുരം - വാഴത്തോപ്പ് പഞ്ചായത്തുകളില്‍
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തില്‍ നിന്നും നാലാംതവണയും വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച റോഷി അഗസ്റ്റിന്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ട് നന്ദി അറിയിക്കുന്നതിനായി ഇന്ന് മരിയാപുരം - വാഴത്തോപ്പ് പഞ്ചായത്തുകളില്‍ പര്യടനം നടത്തും. മരിയാപുരം പഞ്ചായത്തില്‍ രാവിലെ 7.15 ന് ഡബിള്‍കട്ടിംഗ്, 7.30 ന് നാരകക്കാനം, 7.45 ന് പ്രിയദര്‍ശിനിമേട്, 8 ന് ഇടുക്കി, 8.15 ന് ചട്ടിക്കുഴി, 8.30ന് മരിയാപുരം, 8.45 ന് മഠത്തുംകടവ്, 9 ന് വിമലഗിരി, 9.15 ന് കൊച്ചുകരിമ്പന്‍, 9.30 ന് സി.എസ്.ഐ.കുന്ന്, 9.45 ന് ചാലിസിറ്റി, 10.15 ന് ന്യൂമൗണ്ട്, 10.30 ന് ഉദയസിറ്റി, 10.45 ന് പള്ളിസിറ്റി ഉപ്പുതോട്, 11 ന് ചിറ്റടിക്കവലയില്‍ സമാപിക്കും.
തുടര്‍ന്ന് വാഴത്തോപ്പ് പഞ്ചായത്തില്‍ ഉച്ചയ്ക്ക് 12 ന് ചെറുതോണിയില്‍ ആരംഭിച്ച് 12.15 ന് ഗാന്ധിനഗര്‍, 12.30 ന് കൊച്ചുപൈനാവ്, 12.45 ന് താന്നിക്കണ്ടം, 1 ന് പൈനാവ്, 1.30 ന് 56 കോളനി, 2 ന് പേപ്പാറ, 2.15 ന് പെരുങ്കാല, 2.30 ന് മണിയാറന്‍കുടി പള്ളിസിറ്റി, 2.45 ന് മണിയാറന്‍കുടി, 3.15 ന് കൊക്കരക്കുളം, 3.30 ന് മുളകുവള്ളി, 4 ന് ഭൂമിയാംകുളം, 4.15 ന് കേശമുനി, 4.45 ന് വാഴത്തോപ്പ് പള്ളിത്താഴം, 5.15 ന് തടിയമ്പാട്, 6 ന് കരിമ്പനില്‍ സമാപിക്കും. നാളത്തെ നന്ദി പര്യടനം കാഞ്ചിയാര്‍ പഞ്ചായത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."