തൊഴിലവകാശ നിഷേധം: പഞ്ചായത്ത് സെക്രട്ടറിയെ ബി.ജെപി ഉപരോധിച്ചു
നല്ലേപ്പിള്ളി: തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്ക് ഗ്രാമപഞ്ചായത്ത് തൊഴില്‍ നിഷേധിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്ലേപിള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചാര്‍ജ് എ.എസ് രാമചന്ദ്രനെ ഉപരോധിച്ചു. തൊഴില്‍ കാര്‍ഡുടമകള്‍ക്ക് നൂറ് ദിവസത്തെ തൊഴില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും, പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തകര്‍ക്ക് അന്‍പതില്‍ താഴെ തൊഴില്‍ദിനങ്ങളാണ് ഇന്നേവരെ നല്‍കിയിരിക്കുന്നത് സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ പ്രവൃത്തിദിനങ്ങളും തൊഴില്‍ ദിനങ്ങളായാല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കിയ നൂറ് ദിവസം തികയുകയുള്ളുവെന്നും അത് നല്‍കണമെന്നുമാവശ്യപ്പെട്ടുകൊണ്ടാണ് ഉപരോധസമരം. കാലത്ത് പത്തരയോടു കൂടി എ.കെ. ഓമനക്കുട്ടന്‍, എ.കെ. മോഹന്‍ദാസ്, കെ. ശ്രീകുമാര്‍, പ്രേമരാമചന്ദ്രന്‍, കെ.ആര്‍. ദാമോധരന്‍, എസ്. ജ്ഞാനക്കുമാര്‍, എസ്, ആര്‍ അരുള്‍കുമാര്‍, കെ. ഷിനു, എസ് ശെല്‍വരാജ്, രുഗ്മണി, ശകുന്തള എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധസമരം നടന്നത് തുടര്‍ന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫിസറുമായി പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെടുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരമാവധി ദിവസം തൊഴില്‍ ദിനങ്ങളാക്കാമെന്ന രേഖാമൂലം ഉറപ്പു നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് 1.30 തോടെ ഉപരോധസമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."