HOME
DETAILS

കോണ്‍ഗ്രസുമായി സഖ്യം അവസാനിപ്പിക്കുകയാണെന്ന് എസ്.പി

  
backup
January 09 2018 | 20:01 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%82-%e0%b4%85%e0%b4%b5-2


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷിന്റെ തീരുമാനം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഇരുനേതാക്കളും സഖ്യം പ്രഖ്യാപിക്കുകയും എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിന്റെ രണ്ടു ചക്രങ്ങളാണെന്നും അതിനപ്പുറം ഗംഗ-യമുന നദികളുടെ സംഗമങ്ങളാണെന്നുമെല്ലാം പറഞ്ഞ് ബന്ധം സ്ഥാപിച്ചതിന് അല്‍പായുസ് മാത്രമേയുള്ളൂ എന്നാണ് ഇപ്പോള്‍ വ്യക്തമായത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ ബന്ധം ഉപേക്ഷിക്കുമെന്നും കോണ്‍ഗ്രസിന് അവരുടെ വഴി നോക്കാമെന്നുമാണ് ഇന്നലെ അഖിലേഷ് യാദവ് പറഞ്ഞത്.
കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നത് പാര്‍ട്ടിക്ക് ഒരുതരത്തിലും ഗുണം ചെയ്തില്ലെന്ന് അഖിലേഷ് പറഞ്ഞു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 325 സീറ്റുകള്‍ നേടി ബി.ജെ.പി വിജയിച്ചപ്പോള്‍ എസ്.പിക്ക് 47 സീറ്റുകളും കോണ്‍ഗ്രസിന് ഏഴുസീറ്റുകളുമാണ് ലഭിച്ചത്. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍നിന്നുള്ള ജഡ്ജിമാരെ സുപ്രിംകോടതിയിലേക്ക് എത്തിക്കാന്‍ നീക്കം; വിവാദങ്ങള്‍ക്കിടെ ശുപാര്‍ശ അംഗീകരിച്ച് വിജ്ഞാപനം ഇറങ്ങി

National
  •  19 days ago
No Image

കുഞ്ഞു ലോകത്തെ കുളിർക്കാറ്റ് - തിരുപ്രഭ

justin
  •  19 days ago
No Image

മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ മറക്കല്ലേ..? വാഹനം ഓടിക്കുന്നവരുടെയും ഉടമകളുടെയും ശ്രദ്ധയ്ക്ക്

Kerala
  •  19 days ago
No Image

ടാങ്കുകള്‍ ഗസ്സ സിറ്റിയിലേക്ക്, വൈറ്റ് ഹൗസില്‍ ട്രംപിന്റെ യോഗം

International
  •  19 days ago
No Image

താമരശേരി ചുരത്തില്‍ വീണ്ടും അപകടഭീഷണി; വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ ചെറിയ പാറക്കഷണങ്ങള്‍ റോഡിലേക്ക് ഇടിഞ്ഞുവീഴുന്നു

Kerala
  •  19 days ago
No Image

പാലക്കാട് ആർ.എസ്.എസ് സ്‌കൂളിൽ സ്‌ഫോടനം: പിന്നിലാര്? നീങ്ങാതെ ദുരൂഹത

Kerala
  •  19 days ago
No Image

പ്രതികാരച്ചുങ്കം: ബദല്‍ തേടി കേന്ദ്രസര്‍ക്കാര്‍; അവസരം മുതലാക്കാന്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ | Trump Tariff

Economy
  •  19 days ago
No Image

മൗലീദ് പാരായണത്തിനിടെ മസ്ജിദിൽ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ

Kerala
  •  19 days ago
No Image

കുടിയൊഴിപ്പിക്കലിലൂടെ അസം സര്‍ക്കാര്‍ മനപ്പൂര്‍വം മുസ്ലിംകളെ ലക്ഷ്യംവയ്ക്കുന്നു, വസ്തുതാന്വേഷണ റിപ്പോര്‍ട്ടുമായി എ.പി.സി.ആര്‍; ചര്‍ച്ചയിലേക്ക് ജയ്ശ്രീറാം വിളിച്ചെത്തി ഹിന്ദുത്വവാദികള്‍

National
  •  19 days ago
No Image

കേരളത്തിൽ ഇന്ന് കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  19 days ago