HOME
DETAILS

'മരിക്കുന്നത് നടന്‍ ജയന്റെ മകനായിട്ടാകണം'പിതൃത്വം ഉറപ്പാക്കാന്‍ ഡി.എന്‍.എ ടെസ്റ്റിന് മുരളി ജയന്‍

  
Web Desk
January 10 2018 | 04:01 AM

%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d

കൊല്ലം: കൃഷ്ണന്‍ നായരുടെ(ജയന്‍) മകനായി ജനിച്ച തനിക്ക്  അദ്ദേഹത്തിന്റെ മകനായി തന്നെ മരിക്കണമെന്ന് ജയന്റെ മകനെന്ന് അവകാശപ്പെടുന്ന മുരളി ജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  പിതൃത്വം അംഗീകരിച്ച് കിട്ടാന്‍ ഡി.എന്‍.എ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ജയന്റെ സഹോദരന്റെ മക്കളുടെ രക്ത സാമ്പിളുകളും തന്റെ രക്ത സാമ്പിളും ശേഖരിച്ച് ഡി.എന്‍.എ പരിശോധന നടത്തിയാല്‍ പിതൃത്വം  തെളിയിക്കാനാവുമെന്ന് വിദഗ്ധ ഉപദേശം ലഭിച്ചിട്ടുണ്ട്. ജയന് സ്വത്തുക്കള്‍ ഉണ്ടോയെന്ന് തനിക്കറിയില്ല. സ്വത്തില്‍ താല്‍പര്യവുമില്ല, പക്ഷേ ജന്മാവകാശമായ പിതൃത്വം അംഗീകരിച്ച് കിട്ടണമെന്നും മുരളി ജയന്‍ പറഞ്ഞു. ജയന്റെ മകന്‍ എന്ന് അവകാശപ്പെട്ട് പൊതുവേദികളിലെത്തിയാല്‍ കായികമായി ഉപദ്രവിക്കുമെന്നാണ് ജയന്റെ സഹോദരന്റെ മകന്റെ ഭീഷണി.  ഇത് സംബന്ധിച്ച് കൊല്ലം വെസ്റ്റ് എസ്.ഐ, സി.ഐ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ജയന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും തന്നെക്കുറിച്ചും അമ്മ  തങ്കമ്മയെക്കുറിച്ചും എല്ലാ വിവരങ്ങളും അറിയാമെങ്കിലും അവര്‍ അത്  വര്‍ഷങ്ങളായി മറച്ചുവെക്കുകയാണ്. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ തന്നെ ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയന്ന് അമ്മയുടെ ആദ്യത്തെ ഭര്‍ത്താവിന്റെ പേരാണ് പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ചേര്‍ത്തത്. മരിക്കുന്നതിന് മുന്‍പ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് കൃഷ്ണന്‍ നായര്‍ എന്ന് ചേര്‍ക്കണമെന്നും അതിന് വേണ്ടി നിയമ പോരാട്ടം നടത്തുമെന്നും  മുരളി പറയുന്നു. കൊല്ലം നഗരത്തിലും പരിസരങ്ങളിലും വിവിധ ജോലികള്‍ ചെയ്താണ് അമ്മ തങ്കമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ

Cricket
  •  2 days ago
No Image

കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ

Cricket
  •  2 days ago
No Image

വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി

Kerala
  •  2 days ago
No Image

വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ

uae
  •  2 days ago
No Image

ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി

National
  •  2 days ago
No Image

കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?

Kerala
  •  2 days ago
No Image

കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്

National
  •  2 days ago
No Image

ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?

International
  •  2 days ago