HOME
DETAILS

ലക്ഷദ്വീപ് വീണ്ടും വന്നു ഓഖിയേക്കാള്‍ വേഗത്തില്‍

  
backup
January 10, 2018 | 4:40 AM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് ലക്ഷദ്വീപ് ഒരിക്കല്‍ കൂടി വന്നു. അതൊരു ഒന്നൊന്നര വരവായിപ്പോയി. തങ്ങളുടെ നാട്ടില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിനേക്കാള്‍ ശക്തിയിലാണ് തങ്ങളുടെ രണ്ടാമത്തെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ലക്ഷദ്വീപ് വരവറിയിച്ചത്. കഴിഞ്ഞ വര്‍ഷം ദ്വീപിന്റെ ചരിത്രത്തിലാദ്യമായി ഫുട്‌ബോള്‍ കളിക്കാനെത്തിയ താരങ്ങള്‍ക്ക് കാണുന്നതെല്ലാം അത്ഭുതമായിരുന്നു. അന്ന് യോഗ്യത നേടാതെ പുറത്തായെങ്കിലും അടുത്ത തവണ ടീം എന്തെങ്കിലുമൊക്കെ ചെയ്തിരിക്കും എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ടീം നാട്ടിലേക്ക് വണ്ടി കയറിയത്.
ഒരു തോല്‍വിയും ഒരു സമനിലയും ഒരു വിജയവുമായിരു ആദ്യ ടൂര്‍ണമെന്റിലെ ടീമിന്റെ സമ്പാധ്യം. ടീം അംഗങ്ങള്‍ തന്നെ നേരിട്ട് കാണുന്നത് മത്സരം നടക്കുന്ന കോഴിക്കോട്ടെത്തിയതിന് ശേഷമായിരുന്നു.
ഇവിടെ എത്തിയതിന് ശേഷമാണ് ദീപകിനെ കോച്ചായി നിയമിച്ചതും. ടീം അന്നെടുത്ത തീരുമാനമാണ് അടുത്ത തവണ തകര്‍ക്കുമെന്ന്.
ആ വാക്കിനെ അന്വര്‍ഥമാക്കുന്ന പ്രകടനമാണ് ലക്ഷദ്വീപ് ടീം പുറത്തെടുത്ത്. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന വെസ്റ്റ് സോണ്‍ സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിലാണ് മധ്യപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ലക്ഷദ്വീപ് മുക്കിയത്. ദ്വീപിനായി ടി. ഡി ഷഫീഖ് ഹാട്രിക് ഗോള്‍ നേടി. അണ്ടര്‍ 21 താരം കെ. ശഫീഖ് രണ്ട് ഗോള്‍ കൂടി നേടി മധ്യപ്രദേശിനെ ഗോളില്‍ മുക്കി.
ഇരു പകുതികളിലും വ്യക്തമായ ആധിപത്യവുമായി കളം വാണ് കളിച്ച ലക്ഷദ്വീപ് സുന്ദര ഫുട്‌ബോളാണ് പുറത്തെടുത്തത്. മഹാരാഷ്ട്രക്കെതിരേയുള്ള അടുത്ത മത്സരത്തില്‍ വിജയിക്കാനായാല്‍ ലക്ഷദ്വീപിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ പൊന്‍തൂവലാകും അത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  19 hours ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  20 hours ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  20 hours ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  20 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  20 hours ago
No Image

ഹിറ്റ്‌മാൻ്റെ ഇഷ്ടവേദി വിശാഖപട്ടണം; മൂന്നാം മത്സരത്തിൽ തകർത്തടിക്കാൻ രോഹിത് ശർമ്മ

Cricket
  •  20 hours ago
No Image

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Kerala
  •  21 hours ago
No Image

സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കാൻ യുഎഇ; പ്രവാസികൾ കടുത്ത ആശങ്കയിൽ

uae
  •  21 hours ago
No Image

ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം: അച്ഛനും മകനും സുഹൃത്തുമുൾപ്പെടെ മൂന്നുപേരെ കുത്തിവീഴ്ത്തി; പ്രതി പിടിയിൽ

crime
  •  21 hours ago
No Image

പുതിയ കാർ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തുരുമ്പിച്ചു; മാരുതി സുസുക്കിക്ക് തിരിച്ചടി; ഉടമയ്ക്ക് അനുകൂല വിധിയുമായി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

Kerala
  •  21 hours ago