ഇന്ത്യയില്‍നിന്ന് ആദ്യ ഹജ്ജ് വിമാനം ജൂലൈ 14ന്
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം ജൂലൈ പതിനാലിന് യാത്ര തിരിക്കും. ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് മിഷനാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 25 നായിരിക്കും തിരിച്ചുള്ള അവസാന വിമാന സര്‍വിസ് ഉണ്ടാവുക.
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ വരുന്ന ഹാജിമാരില്‍ ഏകദേശം നാല്പതു ശതമാനത്തോളം പേര്‍ക്ക് വിശുദ്ധ ഹറമില്‍നിന്ന് 1500 മീറ്റര്‍ പരിധിക്കുള്ളില്‍ വരുന്ന ഗ്രീന്‍ കാറ്റഗറിയിലായിരിക്കും താമസ സൗകര്യം ഏര്‍പ്പെടുത്തുക. ശേഷിക്കുന്ന മുഴുവന്‍ ഹാജിമാര്‍ക്കും അസീസിയ കാറ്റഗറിയിലുമായിരിക്കും മക്കയിലെ താമസം. മുന്‍ വര്‍ഷത്തേതു പോലെ ഈ വര്‍ഷവും ഇന്ത്യയിലെ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഹാജിമാര്‍ യാത്ര തിരിക്കുക. സഊദി എയര്‍ ലൈന്‍സ്, ഇന്ത്യന്‍ എയര്‍ ലൈന്‍സ് എന്നിവയായിരിക്കും ഇവിടങ്ങളില്‍നിന്ന് സര്‍വിസ് നടത്തുക. എന്നാല്‍, കേരളത്തില്‍നിന്ന് എയര്‍ ഇന്ത്യയായിരിക്കും സര്‍വിസ് നടത്തുകയെന്നാണ് വിവരം. കപ്പല്‍ സര്‍വിസിന് അനുമതി ലഭിച്ചതോടെ ഇക്കാര്യത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്.
അതേസമയം, ഇന്ത്യന്‍ അധികൃതരുടെ അഭ്യര്‍ഥന മാനിച്ച് ഇവിടെ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ സഊദി ഹജ്ജ് ഉംറ വിഭാഗം വര്‍ധനവ് പ്രഖ്യാപിച്ചു.
നിലവിലെ ക്വാട്ടയില്‍ 5000 തീര്‍ഥാടകരുടെ വര്‍ധനവാണ് സഊദി അറേബ്യ വരുത്തിയത്. ഇതു പ്രകാരം ഒന്നേമുക്കാല്‍ ലക്ഷത്തിലധികം തീര്‍ഥാടകര്‍ക്ക് ഇത്തവണ ഇന്ത്യയില്‍നിന്ന് ഹജ്ജ് നിര്‍വഹിക്കാം. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് ഇത്രയധികം സീറ്റുകള്‍ ലഭിക്കുന്നത്. 1,75,025 ആയിരിക്കും ഇന്ത്യയുടെ പുതിയ ഹജ്ജ് ക്വാട്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."