HOME
DETAILS

ചൂട് കുറഞ്ഞിട്ടും ചന്ദ്രമോഹനന്റെ സംഭാരത്തിന് ആവശ്യക്കാരേറെ ശ്യാമ ഉഷ

  
backup
May 28, 2016 | 9:39 PM

%e0%b4%9a%e0%b5%82%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി മഴയെത്തിയെങ്കിലും ചന്ദ്രമോഹന്‍ ചേട്ടന്‍  ഫുള്‍ ബിസിയാണ്. സെക്രട്ടറിയേറ്റിനു സമീപത്തുള്ള ചെറിയ കടയില്‍ മൂന്ന് മാസം മുമ്പ് ആരംഭിച്ച സംഭാരവിതരണം ഈ മഴയത്തും തുടരുകയാണ്. മഴയാണെങ്കിലും ഫുള്‍ ടൈം തിരക്കിലാണ് കക്ഷി. ആവശ്യക്കാര്‍ കൂടുതല്‍ ഉള്ളതുകൊണ്ടണ്ടാണ് ചൂടിന് ശമനമായിട്ടും സംഭാരവിതരണം നിര്‍ത്താത്തതെന്ന് ചന്ദ്രമോഹന്‍ പറയുന്നു.
20 രൂപയാണ് ഒരു ഗ്ലാസ് സംഭാരത്തിന്റെ വില. രാവിലെ 10 മുതല്‍ വില്‍പ്പന ആരംഭിക്കും.  കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ചന്ദ്രമോഹന്റെ കടയിലെ സംഭാരം തേടിയെത്തും. ചൂട് കുറഞ്ഞപ്പോള്‍ സംഭാര വില്‍പ്പന നിര്‍ത്തിയതായിരുന്നു. എന്നാല്‍ പിന്നെയും ആവശ്യക്കാരെത്തി. തുടര്‍ന്നാണ് വീണ്ടണ്ടും വില്‍പ്പന ആരംഭിച്ചത്.
ആവശ്യക്കാര്‍ വന്നതിനുശേഷമാണ് സംഭാരം തയ്യാറാക്കുന്നത് . അതും എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍. വീട്ടില്‍ സ്വന്തമായി തയ്യാറാക്കുന്ന തൈര് മണ്‍കലത്തില്‍ സൂക്ഷിച്ചുവെക്കും. കൊടങ്കൊല്ലി മുളക്, കാന്താരി, പച്ചമുളക് എന്നിവ അരച്ച് ഒരു ചെറിയ മണ്‍കലത്തില്‍ സൂക്ഷിച്ചിട്ടുണ്ടണ്ട്.  ഇതും കറിവേപ്പില, കോവയ്ക്ക, സലാഡ് വെള്ളരി അരച്ചത് , നാരങ്ങാ നീരും ചേര്‍ത്താണ് നല്‍കുന്നത്.  മണ്‍കലത്തില്‍ സൂക്ഷിക്കുന്നതിനാല്‍ ആവശ്യത്തിന് തണുപ്പുണ്ടമുണ്ടാകും.  എങ്കിലും ഐസ് വേണ്ടണ്ടവര്‍ക്ക് അതും ചേര്‍ത്താണ് നല്‍കുന്നത്. അടുത്തയാഴ്ചമുതല്‍ മഴ കനക്കുമെന്നാണ് വാര്‍ത്തകള്‍. ഇപ്പോള്‍ ദിവസം 400 ഗ്ലാസ് സംഭാരമാണ് വിറ്റഴിക്കുന്നത്. മഴ കനത്താല്‍ വില്‍പ്പന ഇടിയുമെന്നാണ് ചന്ദ്രമോഹന്‍ പറയുന്നത്. അതിനാല്‍ അടുത്തയാഴ്ച മുതല്‍ സംഭാര വില്‍പ്പന നിര്‍ത്താനാണ് ചന്ദ്രമോഹന്റെ തീരുമാനം.  
തീരുമാനം ഇതൊക്കെയാണെങ്കിലും സംഭാര വില്‍പ്പന നിര്‍ത്തി വീട്ടിലിരിക്കാന്‍ തയ്യാറല്ല ഈ അറുപതുകാരന്‍. അടുത്തയാഴ്ച മുതല്‍ പുതിയ കച്ചവടം തുടങ്ങുകയാണ്. വെജിറ്റബിള്‍ സൂപ്പ്, തക്കാളി സൂപ്പ്, മസാല മില്‍ക്ക്, വെജിറ്റബിള്‍ പുലാവ്, കുട്ടനാടന്‍ കോഴി മുളകിട്ടത് തുടങ്ങിയ വേറിട്ട ഭക്ഷണരുചികള്‍ അനന്തപുരിയ്ക്ക് നല്‍കാനാണ് ചന്ദ്രമോഹന്റെ തീരുമാനം. ഇതിനകം ഇവയുടെയെല്ലാം പരീക്ഷണ വില്‍പ്പന നടത്തി. പൂര്‍ണ വിജയമായി
രുന്നു.
വെറുതെയിരുന്ന് സമയം കളയാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ് ചന്ദ്രമോഹന്‍ വീണ്ടും തിരക്കിലേക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജപ്പാന്‍ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  3 days ago
No Image

കാലാവസ്ഥ മെച്ചപ്പെട്ടു; കുവൈത്ത് വിമാനത്താവളത്തിൽ സർവിസുകൾ സാധാരണ നിലയിൽ

Kuwait
  •  3 days ago
No Image

ബുംറയെ അല്ല, ഈ 2 പേരെ ഭയക്കണം! ടി20 ലോകകപ്പിൽ എതിരാളികളെ വിറപ്പിക്കാൻ പോകുന്ന ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് അശ്വിൻ

Cricket
  •  3 days ago
No Image

11-ാം ക്ലാസ് വിദ്യാർഥിക്ക് നേരെ സഹപാഠികൾ വെടിയുതിർത്തു; ആക്രമണം ഉന്നതർ താമസിക്കുന്ന ഫ്ലാറ്റിലെത്തിച്ച് , 2 പേർ പിടിയിൽ

crime
  •  3 days ago
No Image

ഥാറും ബുള്ളറ്റും ഓടിക്കുന്നവരെല്ലാം പ്രശ്‌നക്കാര്‍; വിവാദമായി ഹരിയാന ഡി.ജി.പിയുടെ പ്രസ്താവന

National
  •  3 days ago
No Image

അൽ ഐൻ പുസ്തകമേള നവംബർ 24-ന് ആരംഭിക്കും; പ്രദർശകരുടെ എണ്ണത്തിൽ വർധന

uae
  •  3 days ago
No Image

മ‍ാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി; സൂപ്പർ താരത്തിന്റെ പരുക്കിൽ ആശങ്ക പ്രടപ്പിച്ച് റൂബൻ അമോറിം

Football
  •  3 days ago
No Image

അദ്വാനിയെ വാഴ്ത്തിപ്പാടി ശശി തരൂര്‍; ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നേതാവിനെ വിലയിരുത്താനാവില്ലെന്ന്, നെഹ്‌റുവിനോടും ഇന്ദിരയോടും താരതമ്യം

National
  •  3 days ago
No Image

അൽ മൽഹ കൊമേഴ്‌സ്യൽ ഏരിയയിലെ തിരക്ക് കുറയും; പുതിയ റോഡുകൾ നിർമ്മിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

uae
  •  3 days ago
No Image

പ്രസവത്തിനെത്തിയ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം; തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കെതിരെ കുടുംബം

Kerala
  •  3 days ago