ദുരിതത്തിന് അറുതിയായി; മലപ്പുറം സ്വദേശിനി ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു
റിയാദ്: ശമ്പളവും നാട്ടില്‍ പോകാന്‍ അനുമതിയുമില്ലാതെ ദുരിതത്തിലായ മലയാളി വനിത ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു. വീട്ടുജോലിക്കായി സഊദിയിലെ ഹായിലില്‍ എത്തിയ മലപ്പുറം കാളികാവ് ഉദരംപൊയില്‍ സ്വദേശിനി റുഖിയ്യയാണ് ദുരിതപര്‍വം താണ്ടി നാട്ടിലേക്കു തിരിച്ചത്. സാമൂഹിക പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമഫലമായാണ് ഇവരെ രക്ഷപ്പെടുത്തിയത്.
2011 നവംബറിലാണ് റുഖിയ്യ നാട്ടുകാരന് നല്കിയ വിസയില്‍ സഊദിയിലെത്തിയത്. രണ്ടു പെണ്മക്കളുടെ മാതാവായ ഇവരെ കുറിച്ച് പിന്നീട് വിവരമില്ലാതാകുകയായിരുന്നു. ലഭ്യമായ വിവരങ്ങളിലൂടെ അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില. വല്ലപ്പോഴും സ്പോണ്സര് സഹോദരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്ന ചെറിയ സംഖ്യ മാത്രമായിരുന്നു ഇവരെ കുറിച്ചുള്ള ഏക വിവരം. എന്നാല്‍, ഒരു വര്‍ഷം മുന്‍പ് ജിദ്ദയിലെത്തിയ അര്‍ധസഹോദരന്‍ വിഷയം റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്മാന് സിദ്ദീഖ് തുവ്വൂരിന്റെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തുമ്പുണ്ടായത്.
പാസ്പോര്‍ട്ട് വിസ പേജ് കോപ്പി മാത്രമായിരുന്നു ഏക തുമ്പ്. ഇതിലെ വിസ നമ്പര്‍ വഴി സ്പോണ്‍സറുടെ വിവരങ്ങള്‍ ശേഖരിച്ചു. ഒടുവില്‍ ഇടക്കിടെ റുഖിയ്യ ഉപയോഗിക്കുന്ന മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ സ്ഥലം ഏതാണെന്നു പോലും ഇവര്ക്കറിവില്ലായിരുന്നു. തല്ക്കാലം ഒന്നും ചെയ്യേണ്ടെന്നും അല്‍പ്പം സഹിച്ചാലും കാര്യങ്ങള്‍ നേരെയായാല്‍ അതാവും നല്ലതെന്നുമുള്ള അഭിപ്രായത്തില്‍ അന്വേഷണം മരവിപ്പിച്ചു. എന്നാല്‍ ഒരു ഫലവും ഇല്ലെന്നു കണ്ടപ്പോള്‍ അന്വേഷണം തുടരുകയായിരുന്നു. ഒടുവില്‍ സ്പോണ്‍സറെ കണ്ടെത്തിയെങ്കിലും സ്ഥലമോ അഡ്രസോ വെളിപ്പെടുത്താന്‍ ഇദ്ദേഹം തയാറായിരുന്നില്ല. ഗത്യന്തരമില്ലാതെ യുവതിയോട് തന്നെ എങ്ങനെയെങ്കിലും സ്ഥലം മനസിലാക്കിയെടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹായിലിലാണ് ഇവരെന്നു കണ്ടെത്തിയതും അന്വേഷണം വേഗത്തിലായതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."