HOME
DETAILS

മുസ്‌ലിം വിലക്കിനെതിരേ ബഹുരാഷ്ട്ര ഐ.ടി കമ്പനികള്‍

  
backup
February 07, 2017 | 7:25 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87

വാഷിങ്ടണ്‍: ട്രംപിന്റെ കുടിയേറ്റ വിലക്കിനെതിരേ ആഗോള സാമൂഹിക മാധ്യമങ്ങളുടെ കൂട്ടായ്മ കേസ് രജിസ്റ്റര്‍ ചെയ്തു. ഫേസ്ബുക്ക്, ഗൂഗ്ള്‍, ആപ്പിള്‍, ഇന്റല്‍, സ്‌നാപ്ചാറ്റ്, നെറ്റ് ഫ്‌ളിക്‌സ് തുടങ്ങി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 97 കമ്പനികളാണ് ട്രംപിന്റെ മുസ്‌ലിം വിലക്കിനെതിരേ കോടതിയെ സമീപിച്ചത്.
സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍വാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിത്.
മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ തടയുന്ന നടപടി തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്ന് കമ്പനികള്‍ പറഞ്ഞു. ട്രംപിന്റെ യാത്രാവിലക്കിനു പിന്നാലെ ഈ കമ്പനികള്‍ വിദേശത്തെ തങ്ങളുടെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചിരുന്നു.
കുടിയേറ്റക്കാര്‍ മൂലം യു.എസ് സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായ നേട്ടം കഴിഞ്ഞദിവസം സമര്‍പ്പിച്ച നയന്‍ത്ത് സര്‍ക്യൂട്ട് ഹരജിയില്‍ പറയുന്നു.
നേരത്തെതന്നെ ഇത്തരമൊരു അപ്പീലിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ നടപടി വേഗത്തിലാക്കുകയായിരുന്നുവെന്ന് കമ്പനിവൃത്തങ്ങള്‍ സൂചിപ്പിച്ചു. അമേരിക്കയിലെ ഐ.ടി കമ്പനികളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കുടിയേറ്റക്കാരുടെ പങ്ക് വലുതാണെന്നും അവരെ തടയുന്നത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഹരജിയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  7 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  7 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  7 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  7 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  7 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  7 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  7 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  7 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  7 days ago