HOME
DETAILS
MAL
സഹകരണ സംഘത്തില്‍ തിരിമറി നടത്തിയവര്‍ക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം
backup
February 09 2017 | 02:02 AM
തിരുവനന്തപുരം: സഹകരണ സംഘത്തില്‍ നിന്നും ഒന്നരക്കോടി രൂപയുടെ തിരിമറി നടത്തിയവര്‍ക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം. തിരുവനന്തപുരം റെപ്രസന്റേറ്റീവ്സ് ആന്റ് സെയില്സ്മാന് സഹകരണ സംംഘത്തില് തിരിമറി നടത്തിയെന്നാണ് പരാതി. ഈ സംഘത്തിന്റെ സെക്രട്ടറിയായിരുന്ന എന്‍.വിശ്വനാഥനെയും, ക്ലര്‍ക്കായ എസ്.ശ്രീകുമാറിനെയും, അറ്റന്ററായ കണ്ണനെയും സംഘം ഭരണ സമിതി ആഭ്യന്തര അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ഇവരിലെ നിന്നും പണം തിരിച്ചു പിടിക്കാന്‍ ഭരണ സമിതി യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."