HOME
DETAILS

പ്രഭാഷകര്‍ ശൈലിയില്‍ മിതത്വം പാലിക്കണം

  
backup
February 09 2017 | 19:02 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%88%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%a4

'പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നാട്ടില്‍ ജീവിക്കേണ്ടി വന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു'വെന്നു പണ്ടൊരിക്കല്‍ പ്രസംഗിച്ച സി.എച്ച് മുഹമ്മദ് കോയ സാഹിബിനെതിരേ ബഹളംവച്ച അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു മറുപടിയെന്നോണം ലീഗിന്റെ മറ്റൊരു പ്രാസംഗികനായ കെ.സി അബൂബക്കര്‍ മൗലവി പറഞ്ഞതിങ്ങനെയായിരുന്നു: 'ഞാന്‍ ആയിരം തവണ ലജ്ജിക്കുന്നു.'

ഇതെല്ലാം കഴിഞ്ഞകാല സംഭവങ്ങള്‍. ഇന്നു സ്ഥിതിയാകെ മാറി. എന്തു പറഞ്ഞാലും നിയമം കൈനീട്ടുകയാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ഭരണഘടനയുമായി എത്രത്തോളം ഒത്തുപോവുമെന്നതാണ് അടിസ്ഥാന പ്രശ്‌നം. പക്ഷേ, അതു തീരുമാനിക്കേണ്ടതു കോടതികളാണല്ലോ.
ഇവിടെയാണു നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്ന പ്രശ്‌നം കടന്നുവരുന്നത്. കാരണം കോടതി വ്യവഹാരങ്ങള്‍ നീണ്ടവര്‍ഷങ്ങള്‍ കൊണ്ടേ തീരൂ. അതുവരെ പ്രതികള്‍ അകത്തു കഴിയണം. സര്‍ക്കാരിനു പോലും ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്നതാണ് അനുഭവങ്ങള്‍.
മതപ്രഭാഷകരുടെ തീവ്രശൈലികള്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും നിയമനടപടികള്‍ വിളിച്ചു വരുത്തുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് പ്രഭാഷകര്‍ അല്‍പം ജാഗ്രത പുലര്‍ത്തലാണ് അഭികാമ്യം. ഇന്ത്യ പോലൊരു ബഹുസ്വരസമൂഹത്തില്‍ വിശേഷിച്ചും ഇതൊരു പ്രശ്‌നംതന്നെയാണ്. കല്ലു കരടു കാഞ്ഞിരക്കുറ്റി മുതല്‍ മുള്ളു മുരടു മൂര്‍ഖന്‍പാമ്പുവരെ ആരാധ്യവസ്തുക്കളാണിവിടെ. നാം ഓര്‍ത്താലുമില്ലെങ്കിലും ഇവയെ പൂജിക്കുന്നവര്‍ക്കു വികാരങ്ങളുണ്ടാവുമല്ലോ.

വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നതായി കാണാം: 'അല്ലാഹുവല്ലാതെ അവര്‍ ആരാധിക്കുന്നവരെ നിങ്ങള്‍ ചീത്തവിളിക്കരുത്. കാരണം അറിവില്ലാതെ അവര്‍ അല്ലാഹുവിനെയും ചീത്തപറയാന്‍ അതിടയാക്കും.' (വിശുദ്ധ ഖുര്‍ആന്‍ 6: 108).

ബഹുസ്വരസമൂഹത്തില്‍ അനുവര്‍ത്തിക്കേണ്ട നിലപാടുകള്‍ സൗഹാര്‍ദത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായിരിക്കണം. പ്രബോധനത്തിന്റെ ഏറ്റവും വലിയ ആയുധമാണു പ്രഭാഷണം. ജനങ്ങളുടെ മനസ്സിലേക്കിറങ്ങിച്ചെല്ലാനും അതിനനുസരിച്ചു സംവദിക്കാനുമാണ് പ്രഭാഷകന്‍ ശ്രമിക്കേണ്ടത്. കര്‍ക്കശ ഭാഷ്യവും ആക്രോശവും ജനതയെ പ്രബോധകനിലേക്ക് അടുപ്പിക്കില്ല. ഒച്ചയിട്ടു രംഗം ഭംഗിയാക്കാമെന്നു കരുതുന്നതും വെറുതെയാണ്.

മര്‍ക്കട മുഷ്ടിക്കാരനായ ഫറോവയിലേക്കു നിയുക്തരായ പ്രവാചകന്മാരായ മൂസാനബിയോടും ഹാറൂനോടും അല്ലാഹു പറഞ്ഞതിപ്രകാരം: 'നിങ്ങളിരുവരും ഫിര്‍ഔനിന്റെ അടുത്തേക്കു പോകുക. നിശ്ചയം അവന്‍ അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. എന്നിട്ട്, നിങ്ങള്‍ രണ്ടുപേരും അവനോടു സൗമ്യമായ വാക്കു പറയുക. ഒരുപക്ഷേ, അവന്‍ ഉപദേശം സ്വീകരിക്കുകയോ അല്ലാഹുവിനെ ഭയപ്പെടുകയോ ചെയ്‌തേക്കാം.' (ത്വാഹാ 4344)
ഏറ്റവുംവലിയ ശത്രുവിനെ നേരിടുമ്പോഴും അതീവദുഷ്ടരായ ആളുകളെ അഭിമുഖീകരിക്കുമ്പോഴും സൗമ്യതയും ആര്‍ദ്രതയുമുള്ള ശൈലിയും മാര്‍ഗവുമേ സ്വീകരിക്കാവൂവെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. അതാണ് ഇസ്‌ലാമിന്റെ സംസ്‌കാരം. പ്രബോധനമാര്‍ഗത്തില്‍ സ്വീകരിക്കപ്പെടേണ്ട സുപ്രധാന നയമാണിത്. സംസാരിക്കുന്നതും ഉപദേശിക്കുന്നതുമെല്ലാം സൗമ്യമായ നിലയ്ക്കായിരിക്കണം. ഉപദേശിക്കപ്പെടുന്നവന് ഇഷ്ടമില്ലാത്തതു പറയരുതെന്നോ ഗൗരവം കാണിക്കേണ്ട സന്ദര്‍ഭത്തില്‍ അതു പാടില്ലെന്നോ അല്ല, അവതരണത്തില്‍ സൗമ്യസ്വഭാവം പുലര്‍ത്തണമെന്നാണ് ഇതിനര്‍ഥം.

'സഭയറിന്ത് പേശുക' എന്നൊരു ചൊല്ലുണ്ട് തമിഴില്‍. അറബിയില്‍ ഇതിനോടു സാമ്യമുള്ളതാണ് 'കല്ലിമിന്നാസ ബി ഖദരി ഉഖൂലിഹിം.' സദസ്സിനെ മനസ്സിലാക്കി, സദസ്യരുടെ മനോനിലയനുസരിച്ച് അവരുടെ ബുദ്ധിയുടെ തോതനുസരിച്ചു മാത്രമേ സംസാരിക്കാന്‍ പാടുള്ളു. ദഹിക്കാത്തത് ഭക്ഷിപ്പിക്കരുതല്ലോ.

ഇതരസമൂഹത്തോടെന്നു മാത്രമല്ല, സ്വസമൂഹത്തോടുതന്നെയുള്ള നമ്മുടെ ഉദ്‌ബോധനങ്ങള്‍ ഇന്ന് ആക്രോശങ്ങളായി മാറിയിരിക്കുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഈയിടെ ഒരു പ്രസംഗസ്റ്റേജില്‍ അല്‍പനേരം ഇരിക്കേണ്ടി വന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും കേള്‍വി തകരാറിലായി. ഇതേയനുഭവം പലരും പറയുകയുണ്ടായി. ശാന്തമായും ഗൗരവത്തോടെയും നടക്കേണ്ട സംഗതികള്‍ ശബ്ദഘോഷങ്ങളായി മാറ്റിയതാരാണ്. നമുക്കു പ്രബോധനസ്വാതന്ത്ര്യം വകവച്ചുതന്ന ഭരണഘടന മറ്റുള്ളവര്‍ക്കു സൈ്വര്യമായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ടല്ലോ.

അസഹിഷ്ണുതയെക്കുറിച്ചു നീണ്ട ചര്‍ച്ചകള്‍ നടക്കുന്ന കാലമാണല്ലോ ഇന്ന്. ഇതാ വിശുദ്ധ ഖുര്‍ആന്‍ കൈകാര്യം ചെയ്‌തൊരു പ്രശ്‌നം. പ്രവാചകന്റെ കാലത്ത്, ഒരു മുസ്്‌ലിം അയല്‍വാസിയുടെ പടയങ്കി മോഷ്ടിച്ചു. അതൊരു ജൂതന്റെ വീട്ടില്‍ ഒളിപ്പിച്ചുവച്ചു. ഉടമസ്ഥര്‍ അതു കണ്ടുപിടിച്ചു. ജൂതന്‍ പ്രതിയായി. അദ്ദേഹം സംഗതി വിശദീകരിച്ചെങ്കിലും മോഷ്ടാവിന്റെ കുടുംബം നബിയില്‍ സമ്മര്‍ദം ചെലുത്തി മുസ്‌ലിമിനെ കുറ്റമുക്തനാക്കാനും ജൂതനെ കുറ്റവാളിയാക്കാനും ഗൂഢാലോചന നടത്തിക്കൊണ്ടിരുന്നു. ആ സംഭവത്തെ അനാവരണം ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ അവതരിച്ചു: 'നിശ്ചയമായും നാം താങ്കള്‍ക്കു സത്യസമേതം ഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു, അല്ലാഹു കാണിച്ചുതന്നതനുസരിച്ചു താങ്കള്‍ ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കേണ്ടതിനുവേണ്ടി. അതിനാല്‍, താങ്കള്‍ വഞ്ചകന്മാര്‍ക്കുവേണ്ടി വാദിക്കുന്ന ആളാവരുത്. താങ്കള്‍ അല്ലാഹുവിനോട് പൊറുക്കലിനപേക്ഷിക്കുക. നിശ്ചയമായും അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

ആത്മവഞ്ചന ചെയ്യുന്നവര്‍ക്കുവേണ്ടി താങ്കള്‍ തര്‍ക്കിക്കരുത്. കടുത്ത വഞ്ചകനും മഹാപാപിയുമായവനെ അല്ലാഹു ഇഷ്ടപ്പെടുന്നതേയല്ല. അവര്‍ ജനങ്ങളില്‍നിന്ന് ഒളിച്ചുകളയുന്നു; എന്നാല്‍ അല്ലാഹുവില്‍നിന്ന് ഒളിച്ചുകളയുന്നില്ല. അവന്‍ തൃപ്തിപ്പെടാത്ത വര്‍ത്തമാനത്തിന് അവര്‍ രാത്രി ഗൂഢമായി പരിപാടിയിടുമ്പോള്‍ അവരോടുകൂടെത്തന്നെ അവനുണ്ട്. അവരുടെ എല്ലാ പ്രവൃത്തികളെക്കുറിച്ചും അല്ലാഹു തികച്ചും അറിവുള്ളവനാകുന്നു (107,108).

തുച്ഛമായ വിലയുള്ള ഒരു പടയങ്കിയാണിവിടെ പ്രശ്‌നമായത്. എങ്കിലും, വിശുദ്ധ ഗ്രന്ഥം എത്ര ഗൗരവത്തോടെയാണ് ആ പ്രശ്‌നം കൈകാര്യം ചെയ്തതെന്നു ശ്രദ്ധിക്കുക. മാതൃകാപരമായ ജീവിതവും സൗഹാര്‍ദപൂര്‍ണമായ സഹവര്‍ത്തിത്വവുമാണു ലോകത്ത് ഇസ്്‌ലാമിനെ കരുത്തുറ്റ ശക്തിയാക്കി മാറ്റിയത്. ആക്രോശങ്ങളും വെല്ലുവിളികളും പരിഹാസങ്ങളും ഒരു പ്രസ്ഥാനത്തെയും വളര്‍ത്തില്ലെന്നാണു ചരിത്രസാക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago