HOME
DETAILS

വാക്‌സിന്‍ വിരുദ്ധ പരാമര്‍ശം: വിശദീകരണവുമായി ആരിഫ് എം.എല്‍.എ തമീം

  
backup
January 22, 2018 | 11:51 PM

%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0


ആലപ്പുഴ: വാക്‌സിന്‍ അനുകൂല നിലപാട് സ്വീകരിച്ചത് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും വാക്‌സിനെതിരേയുള്ള പ്രചാരണം ശക്തിപ്പെടുത്തണമെന്നുമുള്ള പരാമര്‍ശം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന വിശദീകരണവുമായി സി.പി.എം അരൂര്‍ എം.എല്‍.എ എ.എം ആരിഫ് രംഗത്തെത്തി.
റൂബെല്ല കുത്തിവെപ്പിനെതിരേ താന്‍ സംസാരിച്ചിട്ടില്ലെന്നും ഹോമിയോ ഡോക്ടറായ ഭാര്യയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കാതിരുന്നതെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.വിവിധ ചികിത്സാ രീതികള്‍ ഒന്നിച്ചു കൊണ്ടുവരണം എന്നാണു താനവിടെ പറഞ്ഞത്. എല്ലാ ചികിത്സാ രീതികള്‍ക്കും അതിന്റേതായ മെച്ചവും ദോഷവും ഉണ്ട് . ഇതല്ലാം സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഇത്തരമൊരു വ്യാഖ്യാനം നല്‍കി വിവാദമാക്കുകയാണെന്നും ആരിഫ് എം.എല്‍.എ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഐ.എച്ച്.കെ.എം എന്ന ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു ആരിഫിന്റെ വാക്‌സിന്‍ വിരുദ്ധ പ്രസംഗം. എം.ആര്‍ വാക്‌സിന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടായിരുന്നതിനാല്‍ തനിക്ക് ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു.
വാക്‌സിനേഷന്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ കര്‍ശനമായ നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ഏറെ സമ്മര്‍ദത്തോടെ താന്‍ അതിനെ അനുകൂലിക്കുകയും ആ സാഹചര്യത്തെ അഭിമുഖീകരിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  5 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  5 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  5 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  5 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  5 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  5 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  5 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  6 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  6 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  6 days ago