തമിഴ്‌നാടിന്റെ ജല കൊള്ളക്കെതിരേ ഉപരോധ സമരം നടത്തുമെന്ന്
പാലക്കാട്: സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചയെ നേരിടുമ്പോഴും കേരളത്തിന്റെ ജലസമ്പത്ത് കൊള്ളയടിക്കാന്‍ തമിഴ്‌നാടിനെ സഹായിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ പാലക്കാട് ചുണ്ണാമ്പുത്തറയിലെ അന്തര്‍ സംസ്ഥാന വാട്ടര്‍ റെഗുലേറ്ററിബോര്‍ഡ് ഓഫിസ് 18ന് കാലത്ത് പത്തിന് വിവിധ കര്‍ഷക സംഘടനകളുടെയും പരിസ്ഥിതിപൗരാവകാശ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ ഉപരോധിക്കും.
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അന്തര്‍ സംസ്ഥാന വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തമിഴ്‌നാടുമായി വഞ്ചനാപരമായ ഗൂഡാലോചന നടത്തി കേരളത്തിന് അവകാശപ്പെട്ട ജലം തമിഴ്‌നാടിന് വിട്ടുകൊടുത്ത് സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചുവരികയാണ്. കേരളത്തെ ഒറ്റിക്കൊടുത്ത് സാമ്പത്തികലാഭം ഉണ്ടാക്കുവാന്‍ കള്ളകണക്കുകളും വ്യാജറിപ്പോര്‍ട്ടുകളും സര്‍ക്കാരിന് സമര്‍പിച്ച് പാലക്കാട്, മലപ്പുറം തൃശൂര്‍ ജില്ലകളിലെ 30 ലക്ഷം പേരുടെ കൃഷിയും കുടിവെള്ളവും മുട്ടിച്ച്, കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്ക് സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണ്.
പമ്പ അച്ഛന്‍ കോവില്‍ വൈപ്പാര്‍ പദ്ധതി നടപ്പിലാക്കുവാന്‍ കേന്ദ്രവും തമിഴ്‌നാടും നടത്തുന്ന നീക്കങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ യഥാസമയം വേണ്ട പ്രതിരോധം ഉര്‍ത്തിയിട്ടില്ല. വൃഷ്ടിപ്രദേശത്തെ അനിയന്ത്രിതമായി വനശീകരണംവും മൂലം നമ്മുടെ 44 നദികളും മരിച്ചു കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വകരിക്കുന്നതിനു പോലും സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കുന്നില്ല. കേരളത്തിന്റെ ജല സുരക്ഷക്കും, ഭക്ഷ്യ സുരക്ഷക്കും, കാലാവസ്ഥ സുരക്ഷക്കും കേരള ജല സംരക്ഷണ സമരസമിതിയും കേരള നദീസംരക്ഷണസമിതിയും സംയുക്തമായി വിവധ കര്‍ഷക സംഘടകളുടെയും, പരിസ്ഥിത പൗരാവകാശ കൂട്ടായ്മകളുടെയും സഹകരണത്തോടെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാന്‍ തീരുമാനിച്ചതെന്ന് ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, ജന:കണ്‍വീനര്‍ കിണാവല്ലൂര്‍ ശശിധരന്‍, ട്രഷറര്‍ വി.പി. നിജാമുദ്ദീന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."