ഗ്രാമങ്ങളിലും ജലസ്രോതസുകള്‍ വറ്റി
പാലക്കാട്: ജലക്ഷാമത്താല്‍ ജില്ലയിലെ ഗ്രാമങ്ങളിലും കുടിനീരിനായി ജനങ്ങള്‍ കഷ്ടപ്പെടുന്നു. ജലസ്രോതസുകളെല്ലാം വരണ്ടുണങ്ങിയതാണ് ജലക്ഷാമം വര്‍ധിക്കാന്‍ കാരണം. സാധാരണ മാര്‍ച്ച്, മെയിലാണ് കിണറുകളും, കുളങ്ങളും, പുഴകളുമൊക്കെ വറ്റി തുടങ്ങുന്നത്. ഇത്തവണ നവംബറില്‍ തന്നെ കുടിവെള്ളം കിട്ടാക്കനിയായി മാറി.
മെയ,് ജൂണ്‍ ആകുമ്പോഴേക്കും ജില്ലയിലെ ഗ്രാമങ്ങളും കുടിവെള്ളംക്ഷാമം കൊണ്ട് പൊരിയുമെന്ന അവസ്ഥയാണ്. 20,000 ഓളം കുഴല്‍കിണറുള്ള ജില്ലയില്‍ ജലസേചന വകുപ്പും 5000 കുഴല്‍ കുഴിക്കാന്‍ പദ്ധതി തയാറാക്കിയതായി അറിയുന്നു. പുതിയ കുഴല്‍കിണറുകള്‍ കുഴിക്കുന്നതോടെ തൊട്ടടുത്ത കുഴല്‍ കിണറുകള്‍ വറ്റി വെള്ളം ഇല്ലാതാകുന്നു. തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന പെരുമാട്ടി പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. അത്തിമണി, മൂപ്പന്‍കുളം, ഒടച്ചിറ, മടപ്പള്ളം, വയല്‍ക്കുളം പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായി മാറിയിട്ടുണ്ട്. ഇവിടങ്ങളില്‍ ലോറിയില്‍ കുടിവെള്ളമെത്തിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു. കഴിഞ്ഞ തവണ ജനുവരി മുതല്‍ ഇവിടെ ലോറി വെള്ളം നല്‍കി വന്നിരുന്നു.
കുളങ്ങളെല്ലാം വരണ്ടു കിടക്കുന്നതിനാല്‍ കുളിക്കാനും അലക്കാനും പറ്റാത്ത അവസ്ഥയില്‍ നാട്ടുകാര്‍ നട്ടം തിരിയുകയാണ്. ആളിയാറില്‍നിന്ന് തുറന്നുവിടുന്ന വെള്ളം ഇടതുകര കനാല്‍ വഴി തുറന്നുവിട്ടു കുളങ്ങളെല്ലാം നിറക്കാണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ഓരോ വീടിനും കുഴല്‍കിണര്‍ കുഴിക്കണമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കിണറുകളില്‍ വെള്ളം ഇല്ലാതാവുമ്പോള്‍ അത് അടിപിടിയിലും ഏത്താനാണ് സാധ്യത കൂടുതലാണ്. ഇതിനിടയില്‍ കുഴല്‍കിണര്‍ കുഴിക്കാനുള്ള ചാര്‍ജ് അമിതമായി കൂട്ടിയതായും പരാതിയും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."