കെ.പി.സി.സി വിലക്ക് കല്‍പിച്ചിട്ടും ഗ്രൂപ്പ് യോഗങ്ങള്‍ സജീവമാകുന്നു
കുന്നംകുളം: ഗ്രൂപ്പ് യോഗങ്ങള്‍ക്ക് കെ.പി.സി.സി നേരിട്ട് വിലക്ക് കല്‍പിച്ചിട്ടും കുന്നംകുളത്ത് കോണ്‍ഗ്രസ്സ് ഗ്രൂപ്പ് യോഗങ്ങള്‍ സജീവമാകുന്നു.
എ,ഐ ഗ്രൂപ്പുകള്‍ വരുന്ന പാര്‍ട്ടി പുന സംഘടനാ സമയത്ത് മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനും, തങ്ങളുടെ വരുതിയിലെത്തിക്കാനുമായുള്ള ഗൂഢാലോചനഭാഗമായാണ് ഗ്രൂപ്പു യോഗങ്ങള്‍ സജീവമായത്. ഐ ഗ്രൂപ്പ് യോഗം ജോസഫ് ചാലിശ്ശേരിയുടെ നേതൃത്വത്തിലും, എ ഗ്രൂപ്പ് യോഗം ഒ അബ്ദുള്‍ റഹ്മാന്‍ കുട്ടിയുടെ നേതൃത്വത്തിലുമായിരുന്നു നടന്നത്.
എ ഗ്രൂപ്പ് യോഗത്തില്‍ വലിയ വിളളലുണ്ടായത് ഗ്രൂപ്പ് നേതാക്കള്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാണിപ്പയ്യൂരില്‍ ഒരു മുന്‍ കൗണ്‍സിലറുടെ വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍ കുട്ടി നേരിട്ട് വിളിച്ചു ചേര്‍ത്ത എ ഗ്രൂപ്പ് യോഗത്തില്‍ കുന്നംകുളത്തെ 6 മണ്ഡലം പ്രസിഡന്റുമാരും, ബ്ലോക്ക് ഭാരവാഹികളും പങ്കെടുത്തിരുന്നില്ല.
യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളോ, പാര്‍ലിമന്റ് നേതാക്കളോ യോഗത്തിനെത്തിയില്ലെന്നത് വലിയ തിരിച്ചടിയായി. യൂത്ത് വിഭാഗത്തിന്റെ പ്രാധിനിത്യം ഉറപ്പിക്കാന്‍ കെ.എസ്.യു ബ്ലോക്ക്, ജില്ലാ സെക്ട്രട്ടറിമാര്‍ എത്തിയിരുന്നു.
കെ.പി വിശ്വനാഥനോട് ആഭിമുഖ്യമുണ്ടായിരുന്ന പഴയ നേതാക്കളില്‍ ചിലരാണ് യോഗത്തിനെത്തിയിരുന്നത് എന്നും വേണമെങ്കില്‍ പറയാം. കുന്നംകുളത്ത് ഇട്ടിമാത്തുവിന്റെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് അംഗങ്ങള്‍ പോലും യോഗത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. എ ഗ്രൂപ്പില്‍ തന്നെ മേഖലയില്‍ രണ്ട് വിഭാഗമാണെന്നത് പരസ്യമായി തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് യോഗം. എന്നാല്‍ 4 ദിവസം മുന്‍പ് ചൊവ്വന്നൂരില്‍ ഒരു പാര്‍ട്ടി അനുഭാവിയുടെ വീട്ടില്‍ നടന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ ജില്ലയിലെ തര്‍ക്കമോ പടല പിണക്കമോ ബാധിച്ചിരുന്നില്ല.
ജില്ലയില്‍ ഐ ഗ്രൂപ്പിനകത്ത് രണ്ടായി പിരിഞ്ഞ് വലിയ തോതിലുള്ള തര്‍ക്കങ്ങള്‍ നടക്കുമ്പോഴും അത് കുന്നംകുളത്ത് കാര്യമായി ബാധിച്ചില്ലെന്ന് തെളിയിക്കുന്നതായിരുന്നു യോഗം.
മണ്ഡലം, ബ്ലോക്ക് ഭാരവാഹികളും, നേതാക്കളും, യൂത്ത് വിദ്യാര്‍ഥി പ്രതിനിധികളും ഐ ഗ്രൂപ്പ് യോഗത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഗ്രൂപ്പ് യോഗങ്ങളില്‍ എ ഗ്രൂപ്പിനകത്തെ ഭിന്നത പരസ്യമായി പ്രകടമായി എന്നതാണ് വസ്തുത. അനില്‍അക്കര വിഭാഗത്തിന് കുന്നംകുളത്ത് ഇപ്പോഴും മേല്‍കോയ്മയുണ്ടെന്നും ഈ യോഗം തെളിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."