കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍: അനുമതി ലഭിച്ചെന്ന് കുഞ്ഞാലിക്കുട്ടി എം.പി
ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തോളമായി വലിയ വിമാനങ്ങളുടെ സര്‍വീസ് നിലച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉടന്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ബി.എസ് ബുല്ലാറുമായി ഇന്ന് ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ അറിയിപ്പ്.
വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന റിപ്പോര്‍ട്ടിന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചു കഴിഞ്ഞു. സാങ്കേതികമായും, അടിസ്ഥാന സൗകര്യത്താലും വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സൗകര്യം റണ്‍വേയില്‍ ആയി കഴിഞ്ഞു. റിസയുടെ നീളം 90 മീറ്ററില്‍ നിന്ന് 240 മീറ്ററാക്കി വര്‍ധിപ്പിച്ച് സുരക്ഷ കൂട്ടാനുള്ള പ്രവര്‍ത്തിയും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന വിമാനത്താവള ഉപദേശക സമിതിയുടെ യോഗം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനര്‍ ആരംഭിക്കുന്നത്തിനുള്ള ദൗത്യം പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വവും തന്നെ ഏല്‍പ്പിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."