വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം വകുപ്പ് ഒരുങ്ങുന്നു
തിരുവനന്തപുരം: അഞ്ചു വര്‍ഷം കൊണ്ട് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 50 ശതമാനവും വിദേശ ടൂറിസ്റ്റുകളുടെ എണ്ണം അതിന്റെ ഇരട്ടിയായും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ടൂറിസം വകുപ്പ് ഒരുങ്ങുന്നു. 'സാഹസികതയുടെ നാട് ' എന്ന് കേരളത്തെ റീബ്രാന്‍ഡ് ചെയ്ത് ആഗോള തലത്തില്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്.
സഞ്ചാരികള്‍ അധികമൊന്നും ചെന്നെത്തിയിട്ടില്ലാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളും അത്തരം ഡെസ്റ്റിനേഷനുകളുടെ അപൂര്‍വ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള നിരവധി ആക്റ്റിവിറ്റി അധിഷ്ഠിത അഡ്വഞ്ചര്‍ ടൂറിസം ഇനങ്ങളും പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ദക്ഷിണേഷ്യയിലെ മുന്‍നിര ട്രാവല്‍ ടൂറിസം മേളയായ സാറ്റെ (എസ്.എ.ടി.ടി.ഇ) യില്‍ കേരള ടൂറിസം വകുപ്പ് സാന്നിധ്യം അടയാളപ്പെടുത്തിയത്.
അതുവഴി ന്യൂ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സാറ്റെയുടെ രജത ജൂബിലിയാഘോഷങ്ങളില്‍ ശ്രദ്ധാകേന്ദ്രമാവാന്‍ കേരളത്തിനു കഴിഞ്ഞു. ആഗോള തലത്തില്‍ തന്നെ ടൂറിസം വ്യവസായ രംഗത്തെ പ്രമുഖരേയും, ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, സ്റ്റേറ്റ് ടൂറിസം ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര ടൂറിസം ബോര്‍ഡുകളുടെ മേധാവികള്‍, ഹോട്ടലുകള്‍, വ്യോമയാന വിദഗ്ദ്ധന്മാര്‍ തുടങ്ങി ടൂറിസം മേഖലയെ ഒന്നാകെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
അഡ്വഞ്ചര്‍ ടൂറിസം വികസനത്തിനായി മികവുറ്റ പദ്ധതികളാണ് ടൂറിസം വകുപ്പ് മുന്നോട്ടു വയ്ക്കുന്നത്. സംസ്ഥാനത്തെ ടൂറിസം മേഖലയുടെ സമഗ്രമായ വളര്‍ച്ചയില്‍ അഡ്വഞ്ചര്‍ ടൂറിസം വഹിക്കുന്ന സുപ്രധാന പങ്കു കണക്കിലെടുത്തും ഭാവിയിലെ വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞു കൊണ്ടുമാണ് ഇവ രൂപപ്പെടുത്തിയിട്ടുള്ളത്.
സാഹസിക തല്‍പ്പരരും ജലവിനോദങ്ങളില്‍ ആകൃഷ്ടരുമായ സഞ്ചാരികളെ വലിയ തോതില്‍ ആകര്‍ഷിക്കുന്നതിനായി ആവേശകരവും ഉല്ലാസപ്രദവുമായ ഒട്ടേറെ വാട്ടര്‍അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ വികസിപ്പിച്ചെടുക്കാന്‍ ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ടെന്ന് കേരളത്തെ റീബ്രാന്‍ഡ് ചെയ്യാനുള്ള നീക്കത്തെക്കുറിച്ച് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."