യമനില്‍ സ്ഥിതി ഗതികള്‍ അതീവഗുരുതരം: സഖ്യസേന വെടിനിര്‍ത്തല്‍ നിര്‍ദേശത്തിനു സഊദി മന്ത്രി സഭയുടെ പിന്തുണ
റിയാദ്: യമനില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായിരിക്കെ സഖ്യ സേന പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രക്രിയക്ക് സഊദി മെഹ്രി സഭയുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. വേദി നിര്‍ത്തല്‍ പ്രഖ്യാപിച്ചു ചര്‍ച്ചയാകാമെന്ന സഊദി നേതൃത്വത്തിലുള്ള സഖ്യ സേന പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി മന്ത്രി സഭ വ്യക്തമാക്കി. റിയാദിലെ അല്‍ യമാമഃ രാജ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് പിന്തുണയുമായി രംഗത്ത് വന്നത്. യമനിലെ താല്‍ക്കാലിക തലസ്ഥാനമായ ഏദന്‍ നഗരം വിഘടന വാദികള്‍ കയ്യടക്കിയതോടെയാണ് യമനിലെ സ്ഥിഗതികള്‍ വഷളായത്.
നിലവില്‍ യമന്റെ ഔദ്യോഗിക തലസ്ഥാനമായ സന്‍ആ വിമത വിഭാഗമായ ഹൂതികളുടെയും ഔദ്യോഗിക സര്‍ക്കാരിന്റെ താല്‍കാലിക തലസ്ഥാനമായ ഏദന്‍ വിഘടന വാദികളുടെയും കയ്യിലായതോടെയാണ് സ്ഥിതി ഗതികള്‍ കൂടുതല്‍ രൂക്ഷമായത്. ഈ സാഹചര്യത്തില്‍ എങ്ങിനെ പ്രതിരോധിക്കണമെന്നകാര്യത്തില്‍ സഖ്യ സേനക്ക് വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക ഗവണ്മെന്റിനെ സഹായിച്ചു പോന്നിരുന്ന സഖ്യ സേന കഴിഞ്ഞ ദിവസമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. നിലവിലെ ഔദ്യോഗിക പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങളുടെ സൈന്യത്തോടെ നിരുപാധികം വെടിനിര്‍ത്തലിനു ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ് സഖ്യ സേനയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
സഖ്യ സേനയുടെ നായകത്വം തന്നെ സഊദി അറേബ്യക്കാണ്. പ്രശ്‌നങ്ങള്‍ സങ്കീര്ണമായതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു ചര്‍ച്ചയാകാമെന്നു സഖ്യ സേന അറിയിച്ചിരുന്നു. ഇതിനെയും പൂര്‍ണ്ണമായും പിന്തുയ്ക്കുന്നതായി മന്ത്രി സഭ വ്യക്തമാക്കി. യമനിലെ നിയമാനുസൃത ഭരണകൂടത്തെ പുനസ്ഥാപിക്കാന്‍ പിന്തുണക്കണമെന്നും യമന്‍ ജനതയോട് സഊദി ആഹ്വാനം ചെയ്തു. ഇതിന് സന്നദ്ധമാണെന്ന സഖ്യസേനാ നിര്‍ദേശത്തോടൊപ്പമാണ് തങ്ങളെന്നും മന്ത്രിസഭാ യോഗം വിശദീകരിച്ചു. അതേമയം, കഴിഞ്ഞ ദിവസം ജൗഫ് ഗവര്‍ണറേറ്റില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ഹൂതികളുടെ ശ്രമം തകര്‍ത്തതായി യമന്‍ സൈന്യം അറിയിച്ചു.
ഹൂതി ആയുധങ്ങള്‍ ഇറാന്‍ നിര്‍മ്മിതമെന്നതിന് വ്യക്തമായ തെളിവുകള്‍: ബ്രിട്ടന്‍
റിയാദ്: യമനില്‍ ഹൂതികള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഇറാന്‍ നല്‍കുന്നതാണെന്നതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി ഐക്യ രാഷ്ട്ര സഭയിലെ ബ്രിട്ടന്റെ ഡെപ്യുട്ടി സ്ഥിരം പ്രതിനിധി ജോനാഥന്‍ അല്ലന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ഇറാന്‍ മിസൈലുകളും ആയുധങ്ങളുമാണ് ഹൂതികള്‍ ഉപയോഗിക്കുന്നതെന്നതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ ആക്രമണത്തില്‍ നശിച്ച കപ്പലിലെ വാല്‍വുകളുടെ അവശിഷ്ടങ്ങളില്‍ നടത്തിയ പരിശാധനയില്‍ ഇവ പൂര്‍ണ്ണമായും ഇറാന്‍ കരങ്ങള്‍ ഉള്ളതായും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."