HOME
DETAILS

ജില്ലാ പ്രവേശനോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  
backup
May 30 2016 | 19:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%92%e0%b4%b0

കല്‍പ്പറ്റ: അറിവും ആനന്ദവും നിറഞ്ഞ പുതിയ അക്കാദമിക വര്‍ഷത്തെ വരവേല്‍ക്കാനായി ജില്ലയില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടുമാസത്തെ ഇടവേളക്കു ശേഷം പഠനത്തിന്റെയും സൗഹൃദത്തിന്റെയും പുതിയലോകത്തേക്കു കടന്നുവരുന്ന കുട്ടികളെ സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വ്വ ശിക്ഷാ അഭിയാനും മികച്ച ആസൂത്രണങ്ങളാണ് നടത്തുന്നത്.
മധ്യവേനലവധി കഴിഞ്ഞ് തുറക്കുന്നതിനു മുന്‍പേ വിദ്യാലയാന്തരീക്ഷം അടുക്കും ചിട്ടയും ഉള്ളതാക്കുക, പുതിയ കൂട്ടുകാരെ വരവേല്‍ക്കാനായി ഉത്സവഛായയോടെ വിദ്യാലയം ആകര്‍ഷകമാക്കുക, വിദ്യാലയവും രക്ഷിതാക്കളും സമൂഹവുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രവേശനോത്സവത്തിന്റെ ലക്ഷ്യങ്ങള്‍. ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ മാതമംഗലം ഗവ. ഹൈസ്‌കൂളില്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.


മെയ് 28 മുതല്‍ നടന്ന സമ്പൂര്‍ണ വിദ്യാലയ പ്രവേശന ക്യാംപയിന്‍, മെയ് 30ന് നടന്ന പഞ്ചായത്തു തല വിദ്യാഭ്യാസ ശില്‍പശാല എന്നിവയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിദ്യാലയ പ്രവര്‍ത്തന പങ്കാളിത്തം മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് വിദ്യാലയ തലത്തില്‍ അധ്യാപകര്‍, രക്ഷാകര്‍തൃ പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ഒരുമിച്ചിരുന്ന് വിദ്യാലയത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കും.
ഇവയെല്ലാം പ്രവേശനോത്സവത്തെ ഇത്തവണ കൂടുതല്‍ ജനകീയമാക്കുകയും അര്‍ഥപൂര്‍ണമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയാകും. ഉദ്ഘാടന വേദിയില്‍ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ പ്രവേശനോത്സവ കിറ്റ് വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് എന്‍ഡോവ്‌മെന്റും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ ദേവകി എസ്.എസ്.എല്‍.സി മൊമന്റോയും വിതരണം ചെയ്യും.


സൗജന്യ യൂനിഫോം വിതരണത്തിന്റെ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശിയും സൗജന്യ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നൂല്‍പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാറും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ അനില്‍ കുമാര്‍, കെ.സി മിനി, അനില തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ പ്രഭാകരന്‍, ബിന്ദു മനോജ് എന്നിവരും പരാിപാടിയില്‍ പങ്കെടുക്കും. ഹൈസ്‌കൂളിനായി ആര്‍.എം.എസ്.എ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. ഡി.ഡി.ഇ സി രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം ഉണ്ണിക്കൃഷ്ണന്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. ടി.കെ അബ്ബാസ് അലി തുടങ്ങിയ വിദ്യാഭ്യാസ ഓഫീസര്‍മാരും പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ കുട്ടികളുടെ ഘോഷയാത്ര, കലാപരിപാടികള്‍, ഇംഗ്ലീഷ് നാടകം, കരാട്ടെ പ്രദര്‍ശനം എന്നിവയുമുണ്ടാകും. എല്ലാ വിദ്യാലയങ്ങളുടെയും മെയിന്റനന്‍സ് ഗ്രാന്റ്, സ്‌കൂള്‍ ഗ്രാന്റ്, ടീച്ചര്‍ ഗ്രാന്റ്, എന്നിവയും കുട്ടികള്‍ക്ക് രണ്ടു ജോഡി യൂണിഫോമിനുള്ള തുകയും നേരത്തെ അനുവദിക്കപ്പെട്ടതിനാല്‍ ഏറെ സന്തോഷത്തോടെയാണ് ഓരോ വിദ്യാലയവും പ്രവേശനോത്സവത്തെ വരവേല്‍ക്കുന്നത്.


കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഈ വര്‍ഷം വിദ്യാലയത്തിലെത്തുമെന്നാണ് വിദ്യാഭ്യാസ അധികൃതരുടെ പ്രതീക്ഷ. ബ്ലോക്ക്തല പ്രവേശനോത്സവ ഉദ്ഘാടനം ബത്തേരിയില്‍ കൊളഗപ്പാറ ഗവണ്‍മെന്റ് യു.പി സ്‌കൂളിലും മാനന്തവാടിയില്‍ വാളേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും വൈത്തിരിയില്‍ അമ്മ സഹായം യു.പി സ്‌കൂളിലും വച്ച് നടക്കും. പഞ്ചായത്ത് തല പ്രവേശനോത്സവവും എല്ലാ കുട്ടികളും വിദ്യാലയ പ്രവേശനം നേടി എന്ന പ്രഖ്യാപനവും പഞ്ചായത്തിലെ തെരെഞ്ഞെടുത്ത വിദ്യാലയത്തില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ഡി.ഡി.ഇ സി രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം ഉണ്ണികൃഷ്ണന്‍, എസ്.എസ്.എ പ്രൊജക്ട് ഓഫിസര്‍ ഡോ. ടി.കെ അബ്ബാസ് അലി, വി സുരേഷ്‌കുമാര്‍, സി.കെ ഹൈദ്രോസ്, കെ.വി ബാബു എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹിതയായ സ്ത്രീ സുഹൃത്തിൻ്റെ ഭീഷണി; വീഡിയോ റെക്കോർഡ് ചെയ്ത് യുവാവിന്റെ ആത്മഹത്യ

National
  •  9 days ago
No Image

അനധിക്യത വിലവർധനക്ക് വലിയ വില നൽകേണ്ടി വരുമെന്ന്; ബഹറൈൻ വാണിജ്യ, വ്യവസായ മന്ത്രി

bahrain
  •  9 days ago
No Image

കെഎസ്ആർടിസിയിൽ വൻ മാറ്റങ്ങൾ; ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രതീക്ഷകളും പുതിയ ബസുകളുടെ വരവും

Kerala
  •  9 days ago
No Image

ഫുട്ബോളിലെ അദ്ദേഹത്തിന്റെ ആ കഴിവ് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഹാലണ്ട്

Football
  •  9 days ago
No Image

കഞ്ചാവ് കടത്ത്; രണ്ട് പേർ പിടിയിൽ, കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി 25000 രൂപയ്ക്ക് വിറ്റ് കച്ചവടം

Kerala
  •  9 days ago
No Image

സുരക്ഷയുടെ കാര്യത്തിൽ ആശങ്ക; വാട്സ്ആപ്പ് വഴി ബാങ്കിംഗ് സന്ദേശങ്ങൾ നിരോധിച്ച് സഊദി സെൻട്രൽ ബാങ്ക്

Saudi-arabia
  •  9 days ago
No Image

ടിബറ്റിൽ 4.2 തീവ്രതയുള്ള ഭൂചലനം; അഞ്ചു കിലോമീറ്റര്‍ ദൂരത്തിൽ പ്രകമ്പനം

International
  •  9 days ago
No Image

ശൈഖ് മുഹമ്മദിന് എം.എ യൂസഫലി റമദാൻ ആശംസ നേർന്നു

uae
  •  9 days ago
No Image

ബഹ്റൈൻ ഐഡി ഇനി കൂടുതൽ "സ്‌മാർട്ട്"; യാത്രാ രേഖയായി ഉപയോഗിക്കാം

bahrain
  •  9 days ago
No Image

പ്ലസ് ടു വിദ്യാർത്ഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തു; ചേട്ടനും ബന്ധുവിനും ക്രൂര മർദനം

Kerala
  •  9 days ago