HOME
DETAILS

വടയമ്പാടി: ദലിത് സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

  
backup
February 05, 2018 | 2:54 AM

%e0%b4%b5%e0%b4%9f%e0%b4%af%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b4%b3


കൊച്ചി: വടയമ്പാടി ഭജനമഠത്തെ ജാതിമതില്‍വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ദലിത് സംഘടനകള്‍ നടത്തിയ ആത്മാഭിമാന കണ്‍വന്‍ഷനില്‍ സംഘര്‍ഷം. പൊതുസ്ഥലമായി ഉപയോഗിച്ചിരുന്ന പുറമ്പോക്ക് ഭൂമിക്ക് നല്‍കിയ പട്ടയം റദ്ദാക്കണമെന്നും പൊതുമൈതാനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഗമം സംഘടിപ്പിച്ചത്.
ഇതിനെതിരേ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പൊലിസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ സംഘര്‍ഷം തുടങ്ങി. ക്ഷേത്രപരിസരത്തേക്ക് പോകാനൊരുങ്ങിയ സമരക്കാരെ പൊലിസ് ചൂണ്ടി ജങ്ഷനില്‍ തടഞ്ഞിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ 128 പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പെമ്പിളൈ ഒരുമൈ സമരനായിക ഗോമതി അടക്കമുള്ള 21 പേരെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടു. ജാമ്യത്തിലിറങ്ങിയ സമരാനുകൂലികള്‍ മറ്റുള്ളവരെകൂടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസ് സ്റ്റേഷനു മുന്നില്‍ ഒരുമണിയോടെ കുത്തിയിരിപ്പു സമരം നടത്തി. ഇതിനിടയില്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സംഘടിച്ചെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. തുടര്‍ന്ന് പൊലിസ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് സ്ഥിതിഗതികള്‍ വഷളാക്കി.
ഇതിനിടെ ബി.എസ്.പിയുടെ നേതൃത്വത്തില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വടയമ്പാടി ക്ഷേത്ര പരിസരത്തേക്ക് മാര്‍ച്ച് നടത്തി. പൊലിസ് മാര്‍ച്ച് തടഞ്ഞതോടെ ബി.എസ്.പി പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തി. ഇതിനേത്തുടര്‍ന്ന് രണ്ടു മണിക്കൂറോളം കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ഗവിയിൽ നാല് ദിവസം സഞ്ചാരികൾക്ക് വിലക്ക്

Kerala
  •  a day ago
No Image

'പ്രതിചേര്‍ത്ത അന്നുമുതല്‍ ആശുപത്രിയിലാണ്'; ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി കോടതി

Kerala
  •  a day ago
No Image

ഹൃദ്രോഗികൾക്ക് ആശ്വാസം; അപകടസാധ്യത കുറയ്ക്കുന്ന 'ഇൻപെഫ' മരുന്നിന് യുഎഇയുടെ പച്ചക്കൊടി

uae
  •  a day ago
No Image

ചേലക്കര പഞ്ചായത്ത് മെമ്പർ രാജിവെച്ചു: നടപടി പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയിൽ

Kerala
  •  a day ago
No Image

ഫൈനലിൽ ഇതുവരെ വീണിട്ടില്ല; എട്ടാം കിരീടവുമായി ബാഴ്സയുടെ പടത്തലവൻ കുതിക്കുന്നു

Football
  •  a day ago
No Image

എയിംസ് ഇപ്പോൾ തെങ്കാശിയിയിൽ വന്നാലും മതി; വോട്ട് തട്ടാൻ എന്ത് പ്രഖ്യാപനവും നടത്തും; സുരേഷ് ഗോപിക്കെതിരെ പരിഹാസ ശരങ്ങളുമായി ഗണേഷ് കുമാർ

Kerala
  •  a day ago
No Image

ഇന്ത്യൻ ടീമിലേക്ക് 26കാരൻ; പരുക്കേറ്റ വാഷിംഗ്ടൺ സുന്ദറിന്റെ പകരക്കാരനെ പ്രഖ്യാപിച്ചു

Cricket
  •  a day ago
No Image

ജാമ്യവ്യവസ്ഥ ലംഘിച്ചു; അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി നോട്ടിസ്

Kerala
  •  a day ago
No Image

ഒമാൻ കറൻസിയെ അപമാനിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  a day ago
No Image

കോട്ടയത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

Kerala
  •  a day ago