HOME
DETAILS

വിവാദ പരാമര്‍ശം മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് ഹനുമന്ത റാവു

  
backup
February 14, 2018 | 1:53 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%82-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95


ന്യൂഡല്‍ഹി: മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് പരിഹാരമല്ല, അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹനുമന്ത റാവു രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി.
ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മോദിയെ ജാതീയമായി ആക്ഷേപിച്ചുകൊണ്ട് പരാമര്‍ശം നടത്തിയതിന്റെ പേരില ാണ് മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇന്നലെ പാകിസ്താനിലെ കറാച്ചിയില്‍ നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ അദ്ദേഹം നടത്തിയ പരാമര്‍ശമാണ് വീണ്ടും വിവാദത്തിനിടയാക്കിയത്. പാകിസ്താനിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യയുമായി ഹൃദ്യമായ ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യ ഇപ്പോഴും 1947ലെ വിഭജന കാലത്താണ് നിലനില്‍ക്കുന്നതെന്നാണ് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞത്.
ജമാഅത്തെ ഇസ്‌ലാമി ഒഴികെ പാകിസ്താനിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യയുമായി സമാധാനത്തോടെ കഴിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നുംഅയ്യര്‍ പറഞ്ഞു.
പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടന ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരായി നടത്തിയ ആക്രമണത്തിന്റെ തൊട്ടുപിന്നാലെ അദ്ദേഹം നടത്തിയ ഈ പരാമര്‍ശം വലിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ മണിശങ്കര്‍ അയ്യര്‍ തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്ന് ഹനുമന്ത റാവു പറയുന്നു. മണിശങ്കര്‍ അയ്യരുടെ അഭിപ്രായപ്രകടനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കിയതിന്റെ പ്രധാന കാരണം മണിശങ്കര്‍ അയ്യരാണെന്നും ഹനുമന്ത റാവു ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago