HOME
DETAILS
MAL
വിഴിഞ്ഞം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഫയലില്‍ സ്വീകരിച്ചു
backup
February 21 2018 | 10:02 AM
കൊച്ചി: വിഴിഞ്ഞം കരാറിലെ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.അദാനി പോര്‍ട്സ് ലിമിറ്റഡ്, ഉമ്മന്‍ചാണ്ടി, കെ ബാബു,സംസ്ഥാന സര്‍ക്കാര്‍, ചീഫ് സെക്രട്ടറി, തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട എല്ലാ എതിര് കക്ഷികള്‍ക്കും കോടതി നോട്ടിസ് അയച്ചു.
കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് പിന്നീട് വാദം കേള്‍ക്കും.
വിഴിഞ്ഞം കരാറിലെ ക്രമക്കേടുകളില്‍ സി.എ.ജി എന്തടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ഇതില്‍ വിശദമായ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി. സി.എ.ജിയുടെ അധികാരം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."