ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവി: എന്‍.ഡി.എ വിടാനൊരുങ്ങി ടി.ഡി.പി
ഹൈദരാബാദ്: എന്‍.ഡി.എ വിടാനൊരുങ്ങി തെലുഗു ദേശം പാര്‍ട്ടി. പ്രത്യേക പദവി എന്ന ആന്ധ്രയുടെ ആവശ്യം അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തീരുമാനം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടുത്തു തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ചയോടെ കേന്ദ്ര മന്ത്രിസഭയിലെ ടി.ഡി.പി മന്ത്രിമാരായ വൈ.എസ് ചൗധരി, അശോക് ഗജപതി രാജു എന്നിവര്‍ രാജിവെക്കുമെന്നും പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 95 ശതമാനം പേരും സഖ്യം വിടാനാണ് താത്പര്യം പ്രകടിപ്പിച്ചത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടി.ഡി.പി എന്‍.ഡി.എയില്‍ ചേര്‍ന്നത്.
പ്രത്യേക പാക്കേജ് എന്ന ആവശ്യം ഉന്നയിച്ച് ടി.ഡി.പി എം.പിമാര്‍ പാര്‍ലമെന്റില്‍ നിരന്തരം ബഹളം വെക്കുകയും പുറത്ത് പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. വൈ.എസ്.ആര് കോണ്‍ഗ്രസും, കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."