HOME
DETAILS
MAL
പ്രാദേശിക പാര്‍ട്ടികളില്‍ സമ്പന്നന് സമാജ് വാദി പാര്‍ട്ടി
backup
March 09 2018 | 22:03 PM
ന്യൂഡല്‍ഹി: രാജ്യത്തെ പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നര്‍ സമാജ് വാദി പാര്‍ട്ടി. 2015-16 വര്‍ഷത്തെ സാമ്പത്തിക കണക്കെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ സമ്പാദ്യം 634.96 കോടിയാണ്.
20 പ്രാദേശിക പാര്‍ട്ടികളിലാണ് സമാജ് വാദി പാര്‍ട്ടി ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്ത് ഡി.എം.കെയാണ്. അവരുടെ സമ്പാദ്യം 257.18 കോടിയാണ്. മൂന്നാം സ്ഥാനത്ത് 224.84 കോടി രൂപയുടെ സമ്പാദ്യമുള്ള അണ്ണാ ഡി.എം.കെയാണ്.
2011-12ല്‍ സമാജ് വാദി പാര്‍ട്ടിയുടെ സമ്പാദ്യം 212.86 കോടിയായിരുന്നു.
ഇത് 2015-16 വര്‍ഷം ആയപ്പോഴേക്കും 198 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."