റഷ്യയില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകരുടെ ബസ് പണിമുടക്കി; കൈത്താങ്ങായി ഷാര്‍ജ പൊലിസ്
റിയാദ്: ബസ് മാര്‍ഗ്ഗം റഷ്യയില്‍ നിന്നും ഉംറ തീര്‍ഥാടനത്തിനെത്തി വഴിയില്‍ കുടുങ്ങിയ തീര്‍ഥാടകര്‍ക്ക് യുഎഇ പൊലിസ് തുണയായി.
റഷ്യയില്‍ നിന്നും വിവിധ രാജ്യങ്ങളിലൂടെ ബസ് കര മാര്‍ഗ്ഗം നാല്‍പത് ദിവസത്തെ യാത്രയിലൂടെ മക്കയെ ലക്ഷ്യമാക്കിയെത്തിയ ഇവര്‍ക്ക് യു എ ഇ യിലെത്തിയപ്പോഴാണ് യാത്രാ തടസ്സം നേരിട്ടത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് ഇവിടെവച്ച് പണി മുടക്കിയതാണ് തീര്‍ഥാടകര്‍ക്ക് ദുരിതമായത്. ഇതോടെ യു എ ഇ വിസ കാലാവധിയും കഴിഞ്ഞയോടെ തീര്‍ത്തും ഒറ്റപ്പെട്ട ഇവര്‍ക്ക് പ്രത്യേക നിര്‍ദേശ പ്രകാരം ഷാര്‍ജ പൊലിസ് വേണ്ട സഹായങ്ങള്‍ മുഴുവനും നല്‍കുകയായിരുന്നു.
ഏഴു വനിതകളും മൂന്ന് പുരുഷന്മാരുമടങ്ങുന്ന പത്തംഗ സംഘമാണ് വഴിയില്‍ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് യു എ ഇ യില്‍ കുറച്ച് ദിവസം തങ്ങേണ്ടി വന്ന ഇവരുടെ വിസ കാലാവധി കൂടി കഴിഞ്ഞതോടെ വയോധികരായ ഇവര്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഷാര്‍ജ പൊലിസ് സഹായമായെത്തുന്നത്.
ഷാര്‍ജ പൊലിസ് തീര്‍ഥാടകരെ ഇവിടുത്തെ ലക്ഷ്വറി ഹോട്ടലിലേക്ക് മാറ്റുകയും വേണ്ട പൂര്‍ണസഹായങ്ങള്‍ നല്‍കുകയും ചെയ്തു. പിന്നീട് ഇവര്‍ യു എ ഇ വിട്ടു കടക്കുന്നത് വരെ ഷാര്‍ജ പൊലിസിന്റെ അകമ്പടിയായിരുന്നു. യുഎഎയിലെ സഊദി കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു സഹായങ്ങള്‍ ചെയ്യുകയും ചെയ്തു.
തങ്ങളുടെ രാജ്യത്തെത്തുന്ന അതിഥികളെ എങ്ങനെ സ്വീകരിക്കണമെന്ന പാഠമാണ് ഇതിലൂടെ നല്‍കാന്‍ കഴിഞ്ഞതെന്നു ഷാര്‍ജ പൊലിസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സാരി അല്‍ ഷംസി പറഞ്ഞു.
അതിഥികള്‍ക്കും രോഗികള്‍ക്കും യാത്രക്കാര്‍ക്കും രാജ്യം നല്‍കുന്ന പാരമ്പര്യ സ്വീകരണമാണിതെന്നും അതിനായി രാജ്യത്തെ ഭരണാധികാരികള്‍ എന്നും പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."