വയനാട്ടില്‍ ആദിവാസി യുവതി കെ.എസ്.ആര്.ടി.സി. ബസില്‍ പ്രസവിച്ചു
കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത ആദിവാസി യുവതി കെ.എസ്.ആര്.ടി.സി ബസില്‍ പ്രസവിച്ചു.
അമ്പലവയല്‍ നെല്ലാറാച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ കല്‍പ്പറ്റക്കടുത്ത് ചുണ്ടയില്‍ വെച്ച് ബസില്‍ പ്രസവിച്ചത്.
കോഴിക്കോടുനിന്നു ബത്തേരിക്ക് വരികയായിരുന്നു കവിതയും കുടുംബവും. കെ.എസ്.ആര്.ടി.സി. ബസ് ജീവനക്കാരാണ് ഇവരെ കല്‍പ്പറ്റയിലെ ആശുപത്രിയില്ര്‍ എത്തിച്ചത് .
അമ്മയും കുഞ്ഞും ലിയോ ആശുപത്രിയില്‍ സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഗര്‍ഭിണിയായ കവിതയെ പ്രഷര്‍ കൂടിയതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം ഡിസ്ചാര്‍ജ് ചെയ്ത ശേഷം വാഹനം കിട്ടാത്തതിനാല്‍ ഇന്ന് രാവിലെ കെ.എസ്.ആര്.ടി.സി. ബസില്‍ വയനാട്ടിലേക്ക് പോരുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം തങ്ങള്‍ അറിയാതെയാണ് ഇവര്‍ പോയതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."