HOME
DETAILS

മലപ്പുറം ദേശീയപാത വികസനം: രണ്ടാംദിന സര്‍വെ തുടങ്ങി

  
backup
March 20 2018 | 04:03 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82

മലപ്പുറം: കടുത്ത പ്രതിഷേധത്തിനിടയിലും ജില്ലയിലെ ദേശീയപാത വികസനത്തിനുള്ള സര്‍വേ നടപടികള്‍ രണ്ടാം ദിവസവും തുടരുകയാണ്. കനത്ത പൊലിസ് സംരക്ഷണത്തിലാണ് കുറ്റിപ്പുറത്ത് ഭൂമി അളന്ന് കല്ലിട്ട് തുടങ്ങുന്നത്. ഇന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെ സര്‍വെ പൂര്‍ത്തീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നത്.

സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ കനത്ത പൊലിസ് കാവലിലാണ് ഇന്നലെ നടപടികള്‍ തുടങ്ങിയത്.ദേശീയപാത നാലുവരിയാക്കുന്നതിന്റെ മുന്നോടിയായുള്ള സര്‍വേ നടപടികളാണ് ഇന്നലെ ആരംഭിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ ജെ. അരുണിന്റെ നേതൃത്വത്തിലുളള റവന്യൂ സംഘം രാവിലെ പത്തോടെയാണ് റെയില്‍വേ മേല്‍പാലത്തില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചത്. ഇതു തടയുമെന്നു പ്രഖ്യാപിച്ച് ഭൂമി നഷ്ടപ്പെടുന്ന ഇരകള്‍ സംഘടിച്ചെത്തിയതു സ്ഥലത്ത് ഏറെനേരം സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനു സമരക്കാര്‍ പ്രദേശത്തെത്തിയിരുന്നു.

200 മീറ്ററില്‍ എട്ടു കല്ലുകളാണ് ഇന്നലെ സ്ഥാപിച്ചത്. കുറ്റിപ്പുറം മുതല്‍ ഇടിമൂഴിക്കല്‍ വരെയുള്ള 54.4 കീലോമീറ്ററോളമാണ് ദേശീയപാത വികസനത്തിനായി എറ്റെടുക്കുന്നത്. 15 ദിവസംകൊണ്ട് സര്‍വേ പൂര്‍ത്തികരിക്കാനാണ് റവന്യൂ അധികൃതര്‍ ലക്ഷ്യമിടുന്നത്.

ഇതിനു ശേഷം ഏറ്റെടുക്കേണ്ട ഭുമി അളന്നു തിട്ടപ്പെടുത്തി വില നിശ്ചയിക്കല്‍ പ്രക്രിയ നടപ്പാക്കും. ജൂണില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്കു മതിയായ നഷ്ട പരിഹാരം ലഭ്യമാക്കിയ ശേഷമാണ് ഭൂമി ദേശീയപാത അതോറിറ്റിക്കു കൈമാറുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago