HOME
DETAILS

ദൈവത്തിന്റെ പുസ്തകം മതേതരത്വത്തിന്റെ നിഘണ്ടു: സമദാനി

  
backup
March 24, 2018 | 3:38 AM

%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4

കോഴിക്കോട്: സമൂഹത്തെയും സമുദായത്തേയും കാലഘട്ടങ്ങളേയും ബന്ധിപ്പിക്കുന്നതാണ് കെ.പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകമെന്ന് എം.പി അബ്ദുസമദ് സമദാനി.
ബഹുസ്വരതയുടെ പാഠപുസ്തകവും മതേതരത്വത്തിന്റെ നിഘണ്ടുവുമായെന്നും ഈ കൃതി കാലാതിവര്‍ത്തിയായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സെക്കുലര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന കെ.പി രാമനുണ്ണിയെ ആദരിക്കല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.എം.ജി.എസ് നാരായണന്‍ കെ.പി രാമനുണ്ണിയെ ആദരിച്ചു. ചടങ്ങ് കവി സച്ചിദാനന്ദന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. വര്‍ഗീയശക്തികള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് അവാര്‍ഡ് തുക നല്‍കിയതിലൂടെ ഫാസിസത്തിനെതിരായ പ്രതീകാത്മക പ്രതിരോധമാണ് രാമനുണ്ണി നടത്തിയതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. പി.കെ പാറക്കടവ് അധ്യക്ഷനായി. ടി.കെ ഹംസ, സി.കെ സുബൈര്‍, എ.കെ അബ്ദുല്‍ ഹക്കിം, വി.ടി സുരേഷ്, പ്രവീണ്‍ രത്‌നാകരന്‍ സംസാരിച്ചു. പുസ്തക സഹായികളെ ആദരിക്കുന്ന ചടങ്ങില്‍ ഡോ.ഖദീജ മുംതാസ് അധ്യക്ഷയായി. പ്രൊഫ. കെ. ഗോപാലന്‍കുട്ടി, പ്രൊഫ. കെ. ബാപ്പുട്ടി, പി.കെ പാറക്കടവ്, പി.എം നാരായണന്‍, പി.എം ഗോവിന്ദനുണ്ണി, വി.എ കബീര്‍, ഇല്യാസ് മൗലവി, എ.കെ അബ്ദുല്‍ മജീദ്, അഹമ്മദ്കുട്ടി ശിവപുരം, ഡോ.പി.കെ രാധാമണി, ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, അബ്ബാസ് പനക്കല്‍, എ.കെ അസംഗന്‍, എസ്. കമല്‍നാഥ് എന്നിവരെ ടി.കെ ഹംസ പൊന്നാട അണിയിച്ചു.
രാവിലെ നടന്ന സെമിനാര്‍ ബി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. എം.സി അബ്ദുല്‍നാസര്‍, കെ.വി സജീവന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കമാല്‍ വരദൂര്‍, അനില്‍കുമാര്‍ തിരുവോത്ത്, ബി. അഞ്ജു സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ ഡോ.പി സുരേഷ് അധ്യക്ഷനായി. കെ.എം അനില്‍, കെ.ടി കുഞ്ഞിക്കണ്ണന്‍ പ്രബന്ധം അവതരിപ്പിച്ചു. ഗുലാബ്ജാന്‍, കിരണ്‍ ഡാനിയല്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  18 minutes ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  23 minutes ago
No Image

പിണറായി വിജയനെ കൊല്ലാന്‍ ആഹ്വാനം; സിസ്റ്റര്‍ ടീന ജോസിനെതിരെ പരാതി, കന്യാസ്ത്രീയെ തള്ളി സന്യാസിനി സമൂഹം 

Kerala
  •  34 minutes ago
No Image

ഇന്ത്യയുടെ മോശം പ്രകടനങ്ങളിൽ അവനെ പുറത്താക്കേണ്ട ആവശ്യമില്ല: ഗാംഗുലി

Cricket
  •  an hour ago
No Image

കൊറിയൻ ആരാധകർക്ക് ആ​ഘോഷിക്കാം; യുഎഇയിൽ 'കെ-സിറ്റി' വരുന്നു; പദ്ധതിക്കായി കൈകോർത്ത് യുഎഇയും ദക്ഷിണ കൊറിയയും

uae
  •  an hour ago
No Image

ജനസംഖ്യ വെറും ഒന്നര ലക്ഷം! കുഞ്ഞൻ രാജ്യം ലോകകപ്പിലേക്ക്; ചരിത്രമെഴുതി കുറെസാവോ

Football
  •  an hour ago
No Image

ശബ്ദമലിനീകരണം തടയാൻ ദുബൈയിൽ പുതിയ 'നോയിസ് റഡാറുകൾ'; നിയമലംഘകർക്ക് 2000 ദിർഹം പിഴ

uae
  •  an hour ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: മദീനത്ത് സായിദിൽ 11 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കാൻ നിർദേശം

uae
  •  2 hours ago
No Image

മെസിയും അർജന്റീനയുമല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: സ്‌നൈഡർ

Football
  •  2 hours ago
No Image

സ്‌കൂള്‍ ബസ് കയറി മൂന്നു വയസ്സുകാരന്‍ മരിച്ചു; മരിച്ചത് ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി 

Kerala
  •  2 hours ago