HOME
DETAILS

മുന്‍ ബ്രിട്ടീഷ് ഇരട്ടച്ചാരനെതിരായ രാസവസ്തു പ്രയോഗം

  
backup
March 27, 2018 | 12:58 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%9a%e0%b5%8d

വാഷിങ്ടണ്‍ബ്രസല്‍സ്: ബ്രിട്ടന്റെ മുന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെതിരായ രാസവസ്തു പ്രയോഗത്തില്‍ റഷ്യക്കെതിരേ കൂട്ടനടപടിയുമായി അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും. രാജ്യത്തെ 60 റഷ്യന്‍ നയതന്ത്രജ്ഞരോട് നാടുവിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇതിനു പിറകെ മുഴുവന്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഉക്രൈനും തങ്ങളുടെ രാജ്യങ്ങളിലുള്ള റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കാന്‍ നടപടികള്‍ കൈക്കൊണ്ടു. സീറ്റ്‌ലിലുള്ള റഷ്യന്‍ കോണ്‍സുലേറ്റ് യു.എസ് ഭരണകൂടം അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്ത കാലത്തായി റഷ്യക്കെതിരേയുണ്ടാകുന്ന ഏറ്റവും വലിയ നയതന്ത്ര നടപടിയാണു പുതിയ സംഭവം. തങ്ങളുടെ സുഹൃത്തുക്കളെ ആക്രമിച്ചാല്‍ അതിനു ഗുരുതരമായ പ്രത്യാഘാതവും നേരിടേണ്ടി വരുമെന്ന് റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കുകയാണെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ഡെന്മാര്‍ക്ക്, പോളണ്ട്, ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ, ഉക്രൈന്‍ എന്നീ രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിക്കൊണ്ട് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു. പോളണ്ട്, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ അംബാസഡര്‍മാരെ റഷ്യയില്‍നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. 13 നയതന്ത്രജ്ഞരെയാണ് ഉക്രൈന്‍ പുറത്താക്കിയത്.
അമേരിക്കയുടെ സമുദ്രാന്തര്‍വാഹിനി താവളത്തിനും ബോയിങ് വിമാനനിര്‍മാണ കമ്പനിക്കും അടുത്തുള്ളതിനാലാണ് വാഷിങ്ടണിലെ പടിഞ്ഞാറന്‍ തീരനഗരമായ സീറ്റ്‌ലിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചത്. ന്യൂയോര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന യു.എന്‍ ആസ്ഥാനത്തുള്ള 12 റഷ്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങളും പുറത്താക്കപ്പെട്ട 60 നയതന്ത്രജ്ഞരില്‍ ഉള്‍പ്പെടും. ബാക്കി 48 പേര്‍ വാഷിങ്ടണിലെ റഷ്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരാണ്. അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നയതന്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ അവരുടെ സവിശേഷാധികാരത്തെയും പദവികളെയും ദുരുപയോഗം ചെയ്യുകയാണെന്നും യു.എസ് വൃത്തങ്ങള്‍ കുറ്റപ്പെടുത്തി.
അതേസമയം, അമേരിക്കയുടെ നടപടിക്കു തക്കതായ മറുപടിയുണ്ടാകുമെന്ന് റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു. ബ്രിട്ടനുള്ള ഐക്യദാര്‍ഢ്യം എന്ന പേരില്‍ യൂറോപ്യന്‍ യൂനിയന്‍ നടത്തുന്ന നടപടികളെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സക്കറോവ അപലപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ സംഭവത്തിനു പിന്നില്‍ റഷ്യ തന്നെയാണെന്ന് ഇ.യു ആരോപിച്ചിരുന്നു. ഇതിനെതിരേ തിങ്കളാഴ്ചയോടെ നടപടിയുണ്ടാകുമെന്നും അന്ന് അറിയിച്ചിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഹോങ് തായ് ഇൻഹേലർ തിരിച്ചുവിളിച്ചു; നടപടി സൂക്ഷ്മജീവികളെ കണ്ടെത്തിയതിന് പിന്നാലെ

uae
  •  7 days ago
No Image

ഇന്ത്യക്ക് പോലുമില്ല ഇതുപോലൊരു റെക്കോർഡ്; ആറ് ഓവറിൽ ചരിത്രമെഴുതി വിൻഡീസ്

Cricket
  •  7 days ago
No Image

സൂപ്പർ സ്ലിം ടവർ; ദുബൈയുടെ ആകാശത്തെ സ്പർശിക്കാൻ മുറാബ വെയിൽ

uae
  •  7 days ago
No Image

20 പന്നികള്‍ കൂട്ടത്തോടെ ചത്തു; കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  7 days ago
No Image

അവൻ ലോകകപ്പ് നേടിയത് വലിയ സംഭവമൊന്നുമല്ല, ഇതിന് മുമ്പും പലരും അത് നേടിയിട്ടുണ്ട്: റൊണാൾഡോ

Football
  •  7 days ago
No Image

 പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായകളെ നീക്കണം, വന്ധ്യംകരിച്ച് ഷെല്‍റ്ററിലേക്ക് മാറ്റണം; രണ്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നും സുപ്രിം കോടതി

National
  •  7 days ago
No Image

പാല്‍ വാങ്ങാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി; കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടില്‍, ദുരൂഹത

International
  •  7 days ago
No Image

റാസല്‍ഖൈമയില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

uae
  •  7 days ago
No Image

    'പശ്ചിമബംഗാളിലെ മുഴുവന്‍ ആളുകളും പൂരിപ്പിക്കാതെ എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കില്ല' പ്രഖ്യാപനവുമായി മമത

National
  •  7 days ago
No Image

വാടകക്കാരൻ ഇനി വീട്ടുടമ! ദുബൈയിൽ ഭവന വിൽപ്പനയിൽ വർദ്ധനവ്: വാടക വളർച്ച നിലച്ചു; ഇനി വിലപേശാം

uae
  •  7 days ago