HOME
DETAILS

മധുരയിലെ കൊലക്കേസ് പ്രതികളെ പിടികൂടി പിടികൂടിയത് ഏറ്റുമാനൂരില്‍ നിന്ന്

  
backup
March 30 2018 | 02:03 AM

%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

 

ഏറ്റുമാനൂര്‍: തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്ത് നടന്ന കൊലപാതക കേസിലെ രണ്ട് പ്രതികളെ ഏറ്റുമാനൂരില്‍ നിന്ന് തമിഴ്‌നാട് പൊലിസ് അറസ്റ്റ് ചെയ്തു. സുന്ദരപാണ്ഡ്യന്‍, രമേശന്‍ എന്നിവരെയാണ് മധുര ജില്ലയില്‍ സിന്ദുപെട്ടി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇന്നലെ രാവിലെ ആറരയോടെ ഇവരെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സുശീലാഭവനില്‍ നാരായണന്‍ നായരുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ് രമേശന്‍. പലഹാര കച്ചവടം നടത്തിയാണ് ഇയാള്‍ ഇവിടെ കുടുംബസമേതം കഴിഞ്ഞിരുന്നത്.
2017 ലാണ് കേസിനാസ്പദമായ സംഭവം. മധുര സ്വദേശിയായ മണി എന്നയാളെ വധിച്ച ശേഷം മുങ്ങിയ രണ്ടാം പ്രതിയായ സുന്ദരപാണ്ഡ്യന്‍ കേസിലെ നാലാം പ്രതി കൂടിയായ രമേശനോടൊപ്പം ഏറ്റുമാനൂരിലെത്തി താമസിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി രമേശന്‍ ഏറ്റുമാനൂരാണ് താമസം.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. സി.ഐ അന്നമയില്‍, എസ്.ഐ പാണ്ഡ്യരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് പൊലിസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago