HOME
DETAILS
MAL
വെടിക്കെട്ട് അപകടമുണ്ടായാല്‍ ഇനി പൂര്‍ണ ഉത്തരവാദിത്തം പൊലിസിന്: ഡി.ജി.പി
backup
March 31 2018 | 15:03 PM
തിരുവനന്തപുരം: വെടിക്കെട്ട് അപകടങ്ങള്‍ സംസ്ഥാനത്ത് ഇനി ഉണ്ടായാല്‍ ഉത്തരവാദി പൊലിസിനായിരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തില്‍ ആദ്യം മറുപടി പറയേണ്ടത് പൊലിസാകും. അതിനാല്‍ ആഘോഷം കൊഴുപ്പിക്കാന്‍ നടത്തുന്ന വെടിക്കെട്ടുകള്‍ക്ക് അവസരം നല്‍കരുതെന്ന് ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്കിയാലും പൊലിസിന് വെറുതേ ഇരിക്കാന്‍ കഴിയില്ല. പൊലിസിന് ഉത്തരവാദിത്തമുണ്ട്. അതിനാല്‍ അപകടമുണ്ടായാല്‍ മറുപടി പറയേണ്ടിവരിക ആദ്യം പൊലിസിനായിരിക്കുമെന്നും ഡി.ജി.പി പറഞ്ഞു. വെടിക്കെട്ടിനുള്ള അനുമതി സംബന്ധിച്ച് പൊലിസ് സ്വീകരിക്കേണ്ട നടപടികളാണ് സര്ക്കുലറിലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."