HOME
DETAILS

മൂലമറ്റം-ഇലപ്പള്ളി റോഡ് നിര്‍മാണം ഇഴയുന്നു: പി.ഡബ്ലിയു.ഡി എന്‍ജിനീയറെ നാട്ടുകാര്‍ തടഞ്ഞുവച്ചു

  
backup
April 04 2018 | 06:04 AM

%e0%b4%ae%e0%b5%82%e0%b4%b2%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%87%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d

 

തൊടുപുഴ: മൂലമറ്റം-ഇലപ്പള്ളി റോഡ് നിര്‍മാണം ഇഴയുന്നതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തൊടുപുഴയില്‍ പി.ഡബ്ലിയു.ഡി അസി. എന്‍ജിനീയറെ തടഞ്ഞുവച്ചു. റോഡുനിര്‍മാണം അകാരണമായി നീണ്ടുപോയതില്‍ പ്രതിഷേധിച്ചാണ് മൂലമറ്റം-ഇലപ്പള്ളി നിവാസികളായ യുവാക്കള്‍ തൊടുപുഴയിലെ എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയത്തിലെത്തിയത്. തുടര്‍ന്ന് മുട്ടം സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് ഇവരെ പിന്നീട് പൊലിസ് അറസ്റ്റുചെയ്തുനീക്കി.
മൂലമറ്റത്തു നിന്ന് വാഗമണ്‍ വഴി കുമളിവരെ നീളുന്ന സംസ്ഥാന പാതയില്‍ ഇലപ്പള്ളി ഭാഗത്ത് മൂന്നുകിലോമീറ്റര്‍ ദൂരം റോഡ് പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്. ഇവിടെ റോഡിന്റെ പുനര്‍നിര്‍മാണത്തിന് 20 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ റോഡുനിര്‍മാണത്തിന് സ്വകാര്യ വ്യക്തി കരാര്‍ ഏറ്റെടുത്തുവെങ്കിലും നിര്‍മാണം ആരംഭിച്ചില്ല. ഇതിനിടെ റോഡിന്റെ നിര്‍മാണത്തിന് സഹായം നല്‍കാമെന്നേറ്റ് നാട്ടുകാരും രംഗത്ത് വന്നിരുന്നു. മെറ്റിലിന് വിലവര്‍ധിച്ചെന്ന കാരണം പറഞ്ഞ് നിര്‍മാണം വീണ്ടും നിലച്ചു. എറ്റവുമൊടുവില്‍ ടാര്‍ ലഭ്യമല്ല എന്നകാരണമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നു നാട്ടുകാര്‍ പറയുന്നു. ഈസ്റ്ററിനു ശേഷം നിര്‍മാണം ആരംഭിക്കാമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍ ഇന്നലെ പ്രവൃത്തിദിനമായിരുന്നിട്ടും റോഡ് നിര്‍മാണത്തിനുള്ള തയാറെടുപ്പുകള്‍ കാണാതെ വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി തൊടുപുഴയിലെത്തിയത്.
റോഡിന്റെ നിര്‍മാണം രണ്ടാഴ്ചകൂടി വൈകുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞതോടെ നാട്ടുകാര്‍ പ്രകോപിച്ചു. ഇതേത്തുടര്‍ന്ന് അസിസ്റ്റന്റ് എന്‍ജിനീയറെ ഓഫിസില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചു. പ്രതിഷേധം വര്‍ധിച്ചതോടെ ഉച്ചയോടെ ഇവിടെ നിര്‍മാണസാമഗ്രികള്‍ എത്തിച്ച് റോഡിന്റെ പുനര്‍നിര്‍മാര്‍ണം ആരംഭിക്കുകയായിരുന്നു. അറസ്റ്റ് ചെയ്തു നീക്കിയവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago