ബി.ജെ.പി സ്‌പോണ്‍സേര്‍ഡ് ബഹളമെന്ന് ഇടതുപക്ഷം
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ പാര്‍ലമെന്റ് ഇതുവരെയും സ്തംഭിപ്പിച്ചത് ബി.ജെ.പി തന്നെ സ്‌പോര്‍ണ്‍സര്‍ചെയ്ത നാടകമാണെന്ന് ഇടതുപക്ഷം. കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ, ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെയുള്ള രാജ്യത്തെ സുപ്രധാനവിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാനാണ് ബി.ജെ.പി സഭ സ്തംഭിപ്പിക്കുന്ന നാടകം കളിച്ചതെന്ന് പാര്‍ലമെന്റിനു പുറത്ത് ഇടത് എം.പിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിവിധ കക്ഷികള്‍ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നീക്കങ്ങളും സഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.
ലോക്‌സഭയില്‍ പ്രതിഷേധിച്ച 13 എം.പിമാരെ ഒറ്റയടിക്ക് സസ്‌പെന്‍ഡ് ചെയ്ത് റെക്കോര്‍ഡിട്ട ആളാണ് സ്പീക്കര്‍ സുമിത്രാ മഹാജന്‍. എന്നാല്‍ അണ്ണാ ഡി.എം.കെ ഉള്‍പ്പെടെയുള്ളവര്‍ തുടര്‍ച്ചയായി നടുത്തളത്തിലിറങ്ങി ബഹളംവച്ചിട്ടും അവര്‍ക്കെതിരേ ഒരുനടപടിയും സ്പീക്കര്‍ സ്വീകരിച്ചില്ലെന്ന് സി.പി.എം സഭാകക്ഷി നേതാവ് പി. കരുണാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."