HOME
DETAILS

സിയാലിലെ കോണ്‍ട്രാക്ട് കാര്യേജ് വാഹനത്തിനെതിരേ ജപ്തി നടപടി

  
backup
April 13, 2018 | 4:55 AM

%e0%b4%b8%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95

 

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനകത്തെ കോണ്‍ട്രാക്ട് കാര്യേജ് വാഹനത്തിനെതിരേ ജപ്തി നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്.
വാഹനം രജിസ്റ്റര്‍ ചെയ്യാത്തതിനാലും വാഹനികുതി അടയ്ക്കാത്തതിനാലും 2017 ഡിസംബര്‍ 31ന് വാഹനം മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്ക് എതിരെ വാഹനയുടമ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജനുവരി 15ന് വാഹനം രജിസ്റ്റര്‍ ചെയ്യാനും നികുതി കുടിശ്ശിക പൂര്‍ണമായും അടയ്ക്കാനും കോടതി നിര്‍ദേശിച്ചു.
കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ ആലുവ ജോയിന്റ് ആര്‍.ടി.ഒ വാഹന ഉടമയ്ക്ക് വാഹനത്തിന്റെ രേഖ ഹാജരാക്കുവാന്‍ നോട്ടീസ് നല്‍കി. വാഹനം വാങ്ങിയ രേഖകളോ ഇന്‍ഷുറന്‍സോ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.പി അജിത്കുമാര്‍ അിറയിച്ചു.
നികുതി അടയ്ക്കാനുള്ള ഡിമാന്റ് നോട്ടീസ് മാര്‍ച്ച് മൂന്നിന് വാഹനയുടമയ്ക്ക് നല്‍കിയെങ്കിലും നികുതി അടച്ചിട്ടില്ല. അതിനാല്‍ ജപ്തി നടപടി സ്വീകരിക്കാന്‍ തഹസീല്‍ദാറിന് നോട്ടീസ് നല്‍കി.
സിയാല്‍ എയര്‍പോര്‍ട്ടിനകത്ത് ഓടുന്ന ഇരുപതോളം യാത്രാ വാഹനങ്ങളുടെ വിശദാംശങ്ങള്‍ രേഖാമൂലം നല്‍കുവാന്‍ സിയാല്‍ അധികൃതരോടും മോട്ടോര്‍ വാഹനവകുപ്പ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  17 hours ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  17 hours ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  17 hours ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  17 hours ago
No Image

പോറ്റിയെ കേറ്റിയെ' വിവാദം: പാരഡി ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സി.പി.എം

Kerala
  •  18 hours ago
No Image

അസ്ഥിര കാലാവസ്ഥ: അടിയന്തര സാഹചര്യം നേരിടാൻ ദുബൈ പൊലിസ് സജ്ജം; 22 കേന്ദ്രങ്ങളിൽ രക്ഷാസേനയെ വിന്യസിച്ചു

uae
  •  18 hours ago
No Image

പൊലിസ് സ്റ്റേഷനിൽ ഗർഭിണിയെ ക്രൂരമായി മർദ്ദിച്ച എസ്എച്ച്ഒക്കെതിരെ നടപടി; ഡിജിപിക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി

Kerala
  •  18 hours ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് പുക; ധൻബാദ് എക്‌സ്‌പ്രസ് മുക്കാൽ മണിക്കൂർ പിടിച്ചിട്ടു

Kerala
  •  19 hours ago
No Image

നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; പൊലിസ് സ്റ്റേഷനിൽ ഗർഭിണിക്ക് നേരെ എസ്.എച്ച്.ഒയുടെ ക്രൂരമർദ്ദനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  19 hours ago
No Image

കനത്ത മഴയും ആലിപ്പഴ വർഷവും: ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലിസ്

uae
  •  19 hours ago