HOME
DETAILS

സഊദിയില്‍ നിന്നു ജോലി നിര്‍ത്തി മടങ്ങുന്ന വിദേശികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു

  
backup
April 13, 2018 | 4:44 PM

saudi-job

ജിദ്ദ : സഊദിയില്‍ നിന്നു ജോലി നിര്‍ത്തി മടങ്ങുന്ന വിദേശികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെതിനേക്കാള്‍ പകുതിയിലധികം കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഒമ്പത് ലക്ഷത്തിലേറെ നിയമലംഘകരാണ് കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ പിടിയിലായത്. 

സഊദിയില്‍ നിന്ന് ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം വിദേശികള്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്നു പാസ്‌പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 8,11,000 വിദേശികള്‍ മടങ്ങി. പുതിയ സ്വദേശീവല്‍ക്കരണ പദ്ധതികള്‍, വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി തുടങ്ങിയ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടവരും, ചെലവ് താങ്ങാനാകാതെ സ്വയം മടങ്ങുന്നവരും കൂട്ടത്തിലുണ്ട്.


ഈ വര്‍ഷം ആദ്യത്തെ നാല് മാസം പന്ത്രണ്ട് ലക്ഷം വിദേശികള്‍ മാത്രമാണ് എക്‌സിറ്റ് റീഎന്ട്രി വിസയില്‍ നാട്ടിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് മുപ്പത് ലക്ഷമായിരുന്നു. അതേസമയം നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സഊദിയില്‍ ഇതുവരെ928,857 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നവംബര്‍ പതിനേഴിനാണ് കാമ്പയിന്‍ ആരംഭിച്ചത്.


674,033 താമസ നിയമലംഘകരും, 177,230 തൊഴില്‍ നിയമലംഘകരും, 77,594 അതിര്‍ത്തി സുരക്ഷാ നിയമലംഘകരും പിടിയിലായി. അതിര്‍ത്തി വഴി സഊദിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ 13,468 പേര്‍ പിടിയിലായി. യമനികളും എത്യോപ്യക്കാരുമാണ് ഇതില്‍ കൂടുതലും. വിവിധ കേസുകളില്‍ പോലീസ് തിരയുന്ന 21,374 പ്രതികളും ഒരാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി മന്ത്രാലയം വെളിപ്പെടുത്തി. 3726 ആയുധങ്ങളും പരിശോധനകളില്‍ കണ്ടെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago