കൊണ്ടോട്ടി നഗരസഭ: മാലിന്യ നിര്‍മാര്‍ജനത്തിന് ഹരിത കര്‍മസേന രംഗത്ത്
കൊണ്ടോട്ടി: നഗരസഭ പ്ലാസ്റ്റിക് മുക്തമാക്കുന്ന ഹരിത കര്‍മ സേന പദ്ധതിക്ക് തുടക്കമായി. ആരോഗ്യമുള്ള ജനതയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭയും ജില്ലാശുചിത്വമിഷനും സംയുക്തമായി പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ 40 വാര്‍ഡുകളില്‍നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായാണ് ഹരിത കര്‍മ സേന രൂപീകരിച്ചത്.
ഇതിന്റെ ഭാഗമായി എല്ലാ മാസവും മൂന്ന്, നാല് തിയതികളിലായി ഓരോ വാര്‍ഡില്‍ നിന്നും ഹരിത സേന അംഗങ്ങള്‍ പ്ലാസ്റ്റിക്ക് മാല്യ ന്യങ്ങള്‍ ശേഖരിച്ച് കൊണ്ടുപോകും. നഗരസഭ ഇതിനായി 160 സേനകളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് യൂനിഫോമും ആവശ്യമായ സംരക്ഷണവും നല്‍കും.
ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തന ഉദ്ഘാടനം ടി.വി ഇബ്രാഹീം എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി അധ്യക്ഷനായി. ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയെ ആദരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ ഷറീന പാലക്കല്‍, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ അയ്യാടന്‍ മുഹമ്മദ്ഷാ മാസ്റ്റര്‍, അഡ്വ. കെ.കെ അബ്ദുസമദ്, കെ.കെ അസ്മാബി, പി. അഹമ്മദ് കബീര്‍, പി.അബ്ദുറഹ്മാന്‍ എന്ന ഇണ്ണി, യു.കെ മമ്മദിശ, ചുക്കാന്‍ ബിച്ചു, കെ. മറിയുമ്മ, അദ്‌നാന്‍ കോട്ട, വി.അബ്ദുല്‍ ഹക്കീം, ഇ.എം റഷീദ്, ജോതിഷ്, ബെസ്റ്റ് മുസ്തഫ, ശാദി മുസ്തഫ, കെ. അബ്ദുസലാം, പി. ശോഭന, എ. ഫിറോസ്ഖാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."