HOME
DETAILS

കോര്‍പറേഷന് കീഴില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം സാധ്യം: മേയര്‍

  
backup
April 27, 2018 | 1:46 AM

%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%80%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa


തിരുവനന്തപുരം: കോര്‍പറേഷന്‍ പരിധിയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് മേയര്‍ വി.കെ പ്രശാന്ത്. ജനങ്ങള്‍ അതിന് പൂര്‍ണമായും തയാറാണെന്നാണ് തന്റെ അനുഭവമെന്നും മേയര്‍ പറഞ്ഞു.
ഹരിതകേരളം മിഷന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളില്‍ ഹരിതചട്ടം നടപ്പാക്കുന്നതിനായി ചുമതലയുള്ള നോഡല്‍ ഓഫിസര്‍മാരുടെ ജില്ലാതല പരിശീലനം പേരൂര്‍ക്കടയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹരിത നിയമാവലി പ്രായോഗികമാക്കാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ചത് തിരുവനന്തപുരം കോര്‍പറേഷനാണ്. തിരുവനന്തപുരത്ത് നടന്ന ഇന്ത്യയും ന്യൂസ്‌ലാന്റും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിലാണ് ഇ.പി.ആര്‍ (എക്സ്റ്റന്‍ഡഡ് പ്രൊഡ്യൂസേഴ്‌സ് റെസ്‌പോണ്‍സിബിലിറ്റി) സംവിധാനം നഗരസഭ ആദ്യം നടപ്പാക്കിയത്. മൈതാനത്ത് വിതരണം ചെയ്ത 35,000 ശീതളപാനീയ പ്ലാസ്റ്റിക് കുപ്പികള്‍ കോര്‍പറേഷനുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്ത ആഗോള കമ്പനി തന്നെ തിരിച്ചെടുത്തു.
ഇത്തരം സംവിധാനം നമ്മുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നടപ്പാക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നാഷണല്‍ ഗെയിംസിലും തുടര്‍ന്ന് എല്ലാ വര്‍ഷങ്ങളിലും ആറ്റുകാല്‍ പൊങ്കാലയിലും ഹരിതചട്ടം കര്‍ശനമായി നടപ്പാക്കിയതിന്റെ ഗുണഫലം കോര്‍പറേഷനും നഗരവാസികളും തിരിച്ചറിഞ്ഞതായും മേയര്‍ പറഞ്ഞു. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം പൂര്‍ണമായ തോതില്‍ തുണിസഞ്ചികള്‍ നല്‍കുന്ന സംവിധാനം കോര്‍പറേഷന്‍ ഉടന്‍ നടപ്പാക്കുമെന്നും മേയര്‍ പറഞ്ഞു.
ജില്ലാ ശുചിത്വമിഷന്‍ സംഘടിപ്പിച്ചിരിക്കുന്ന പരിശീലനപരിപാടിയില്‍ എ.ഡി.എം ജോണ്‍ വി. സാമുവല്‍ അധ്യക്ഷനായിരുന്നു. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചിരിക്കുന്നത്. രണ്ടു ദിവസങ്ങളില്‍ വിവിധ ഘട്ടങ്ങളായി നടക്കുന്ന പരിശീലന പരിപാടിയില്‍ അതത് രംഗത്തെ വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  a day ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  a day ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  a day ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  a day ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  a day ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  a day ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  a day ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  a day ago