HOME
DETAILS

സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്: ഇടതുപക്ഷം കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയം; സുധാകര്‍ റെഡ്ഡി

  
backup
April 27, 2018 | 3:12 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d-9

 

 

കൊല്ലം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണത്തെപ്പറ്റി ചിന്തിക്കാനുള്ള സമയമായെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇടതുപക്ഷം മുന്‍പത്തെ അപേക്ഷിച്ച് കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
സി.പി.ഐയുടെ 23ാം കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം എ.ബി ബര്‍ധന്‍ നഗറില്‍ (കൊല്ലം യൂനുസ് കണ്‍വന്‍ഷന്‍ സെന്റര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ബഹുജനസംഘടനകളുടെയും വ്യക്തികളുടെയും മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികളുടെയും ഏകോപനത്തിലൂടെ നമ്മുടെ രാജ്യത്തെയും ജനങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ശക്തമായ മുന്നേറ്റം ചരിത്രപരമായ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറലിസം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്നില്‍ യാചിക്കേണ്ട നിലയാണുള്ളത്. രാഷ്ട്രീയ സാമൂഹ്യ അധികാരം കേന്ദ്ര സര്‍ക്കാരിന്റെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. മതേതരത്വമാണ് ഹിന്ദുത്വശക്തികള്‍ നശിപ്പിക്കാന്‍ യത്‌നിക്കുന്ന ലക്ഷ്യങ്ങളിലൊന്ന്. ഗോരക്ഷകരുടെ മേല്‍വിലാസത്തില്‍ നൂറുകണക്കിന് ദുര്‍ബലരെ കൊന്നൊടുക്കിക്കഴിഞ്ഞു.
പട്ടാപ്പകല്‍ അവരെ അപമാനിക്കുകയും ആക്രമിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്നു. ഹിന്ദുത്വ മനുവാദികള്‍ ദലിതരെയാണ് ലക്ഷ്യമിടുന്നത്. ദലിത് ആക്ട് സുപ്രീംകോടതി ഭേദഗതി ചെയ്തതിലൂടെ ദലിതരില്‍ വ്യാപകമായ പ്രതിഷേധം വളര്‍ത്തുകയും അവര്‍ അക്രമത്തിനൊരുങ്ങുകയും ചെയ്തു. അംബേദ്കറുടെ പ്രതിമകള്‍ നശിപ്പിക്കുന്നു. അതോടൊപ്പം ലെനിന്റെയും പെരിയാറിന്റെയും പ്രതിമകളും തകര്‍ക്കുന്നു. ഇത് ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിഷയമാണ്. അക്രമമല്ല. ശാസ്ത്രം ഉള്‍പ്പെടെ, എല്ലാ നല്ല കാര്യങ്ങളും അവരുടെ വിമര്‍ശനത്തിന് പാത്രമാണ്. അശാസ്ത്രീയമായ അന്ധഃവിശ്വാസങ്ങള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഹിന്ദുത്വശക്തികള്‍ പ്രചരിപ്പിക്കുകയാണ്. ബീഫ് നിരോധനവും പശുക്കളുടെ വില്‍പ്പന നിരോധിക്കലും യുപിയിലെയും മറ്റ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ക്ക് ഏറെ പ്രശ്‌നങ്ങളുണ്ടാക്കി.
ബുദ്ധിജീവികള്‍, എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍, യൂണിവേഴ്‌സിറ്റി അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥി നേതാക്കള്‍ തുടങ്ങിയവരൊക്കെ ഹിന്ദുത്വശക്തികള്‍ അക്രമിക്കുന്ന വിഭാഗത്തില്‍പ്പെടുന്നു. പാക്ക് ഏജന്റുമാര്‍, ദേശദ്രോഹികള്‍ എന്നൊക്കെ പറഞ്ഞാണ് ആക്രമണം. പലരെയും ജോലിയില്‍ നിന്ന് പുറത്താക്കി. കള്ളക്കേസുകളില്‍ പലരെയും അറസ്റ്റ് ചെയ്തു. ഡോ. നരേന്ദ്ര തബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, പ്രഫ. കല്‍ബുര്‍ഗി, ധീരയായ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ അവര്‍ ക്രൂരമായി കൊന്നൊടുക്കി.
ജമ്മുവിലെ കത്‌വയില്‍ നടന്ന എട്ട് വയസുള്ള പെണ്‍കുട്ടിയുടെ ബലാത്സംഗവും കൊലപാതകവും ഹിന്ദുത്വ ശക്തികള്‍ രാഷ്ട്രീയമായി മുതലെടുക്കാനാണ് ശ്രമിച്ചത്. എഫ്.ഐ.ആര്‍ എടുക്കുന്നതിന് തടസം സൃഷ്ടിക്കുകയും നിയമജ്ഞരെ തടയുകയും ചെയ്തു. അതിനായി പ്രതിഷേധ റാലി സംഘടിപ്പിച്ചു.
സംസ്ഥാന മന്ത്രിമാരെ പോലും റാലിയില്‍ പങ്കെടുപ്പിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തന്നെ ഇതിന് ആവശ്യമായ നിര്‍ദേശം നല്‍കി. അതിനെയെല്ലാം ദേശീയസെക്രട്ടറി റാംമാധവ് ന്യായീകരിച്ചു.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ദലിത് വനിതയെ ബലാത്സംഗം ചെയ്ത ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്യാനോ എഫ്.ഐ.ആര്‍ ഫയല്‍ചെയ്യാനോ പൊലിസ് തയാറായില്ല. മരിച്ച പെണ്‍കുട്ടിയുടെ പിതാവിനെ പൊലിസ് പിടികൂടി ക്രൂരമായി മര്‍ദിച്ചു. ഇതെല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘികളുടെയും മനസ് എത്രക്രൂരമാണെന്ന് തെളിയിക്കുന്നു. പ്രധാനമന്ത്രിയാകട്ടെ ഇക്കാര്യത്തില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും മൗനം പാലിക്കുകയാണ്. ഈ നിലപാട് ഞെട്ടലുളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ കറൻസിയെ അപമാനിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  7 days ago
No Image

കോട്ടയത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

Kerala
  •  7 days ago
No Image

നടിയെ ആക്രമിച്ച കേസ്: 'കോടതിയില്‍ വരാരില്ല, വന്നാലും ഉറക്കമാണ് പതിവ്' അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി; കുട്ടി സുരക്ഷിത; ബന്ധുക്കൾ ഹൈദരാബാദിലേക്ക്

Kerala
  •  7 days ago
No Image

 വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ്

International
  •  7 days ago
No Image

100 മുസ്‌ലിം പള്ളികളുണ്ടെന്ന് കരുതി പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

Kerala
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് എം.എല്‍.എ സ്ഥാനം നഷ്ടമാകുമോ? നിയമം പറയുന്നത് ഇങ്ങനെ

Kerala
  •  7 days ago
No Image

സഊദിയിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

Saudi-arabia
  •  7 days ago
No Image

പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച അവധി

Kerala
  •  7 days ago
No Image

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  7 days ago