HOME
DETAILS

പൗരത്വനിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് വെള്ളിയാഴ്ച്ച മഹാറാലി

  
backup
January 01, 2020 | 11:06 AM

mass-protest-in-kozhikode-against-caa-01-01-2019

 

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വെള്ളിയാഴ്ച്ച കോഴിക്കോട്ട് മഹാറാലി നടക്കും. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും റാലിയില്‍ അണിനിരക്കും. റാലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, വര്‍ക്കിങ് ചെയര്‍മാന്‍ ടി.പി.എം സാഹിര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാതന്ത്ര്യസമരത്തിന്റെയും മറ്റു ദേശീയ പ്രക്ഷോഭങ്ങളുടെയും വേദിയായ കടപ്പുറത്തെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് വൈകുന്നേരം നാലുമണിക്ക് റാലി ആരംഭിക്കും. പ്രശസ്ത ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍ ഫഌഗ് ഓഫ് ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അണിനിരക്കും. അഞ്ചുമണിക്ക് മുതലക്കുളത്ത് സമാപിക്കും. സമാപനവേദിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രതിജ്ഞ ചൊ്ല്ലികൊടുക്കും.

എം.കെ രാഘവന്‍ എം.പിയാണ് സംഘാടകസമിതിയുടെ മുഖ്യ രക്ഷാധികാരി. എം.പി വീരേന്ദ്രകുമാര്‍ എം.പി, ബിനോയ് വിശ്വം എം.പി, എളമരം കരീം എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് എന്നിവര്‍ രക്ഷാധികാരികളാണ്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് ചെയര്‍മാന്‍.

എഴുത്തുകാരായ യു.എ ഖാദര്‍, യു.കെ കുമാരന്‍, കവി പി.കെ ഗോപി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി. വത്സല, ഖദീജ മുംതാസ് തുടങ്ങിയവര്‍ റാലിയില്‍ സംബന്ധിക്കും. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ സങ്കല്‍പവും തകര്‍ക്കുന്ന വിധത്തില്‍ പൗരത്വനിയമം ഭേദഗതി ചെയ്യുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് എങ്ങും നടക്കുന്നത്. കോഴിക്കോട്ടെ മുഴുവന്‍ പൗരാവലിയും റാലിയില്‍ അണിചേരുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു. അഡ്വ. പി.എം സുരേഷ്ബാബു, അബ്ദുല്‍നാസര്‍ സഖാഫി അമ്പലക്കണ്ടി, പി. കിഷന്‍ചന്ദ്, പി.വി മാധവന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  7 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  7 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  7 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  7 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  7 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  7 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  7 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago