HOME
DETAILS

ഭാരത് ബന്ദിലെ കേസ് പിന്‍വല്ലിച്ചില്ലെങ്കില്‍ പിന്തുണ പുനരാലോചിക്കേണ്ടി വരും- മുന്നറിയിപ്പുമായി മായാവതി

  
backup
January 01, 2019 | 6:05 AM

national-will-reconsider-support-mayawati-spells-out-a-condition-for-congress

ന്യൂദല്‍ഹി: ഭാരത് ബന്ദിനെ തുടര്‍ന്ന ഫയല്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജസ്ഥാനിലേയും മധ്യപ്രദേശിലേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കുള്ള പിന്തുണയേക്കുറിച്ച് പുനരലോചന വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ബി.എസ്.പി അധ്യക്ഷ മായാവതി. ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദിനെ തുടര്‍ന്ന് ഒരു തെറ്റും ചെയ്യാത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാണ് മായാവതിയുടെ ആവശ്യം. രാജസ്ഥാനിലും മധ്യപ്രദേശിലും ബി.എസ്.പി പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. രാജസ്ഥാനില്‍ ബി.എസ്.പിയ്ക്ക് രണ്ട് സീറ്റും മധ്യപ്രദേശില്‍ ആറ് സീറ്റുമാണുള്ളത്.


'രാജസ്ഥാനിലും മധ്യപ്രദേശിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ ഏപ്രില്‍ രണ്ടിലെ ഭാരത് ബന്ദിനെതുടര്‍ന്ന് ചാര്‍ജ് ചെയ്ത കേസ് പിന്‍വലിക്കാന്‍ സത്വര നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്ന കാര്യത്തില്‍ പാര്‍ട്ടി പുനരാലോചന നടത്തും'- അവര്‍ പറഞ്ഞു.

രാഷ്ട്രീയ സ്വാധീനത്തിന്റെയും സാമുദായിക പരിഗണനയുടെയും പേരിലാണ് പലര്‍ക്കെതിരെയും യു.പിയിലേയും രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ബി.ജെ.പി സര്‍ക്കാരുകള്‍ കുറ്റം ചുമത്തിയത്. ഇപ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ആണ് അധികാരത്തില്‍. അതുകൊണ്ട് ഈ കേസുകള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണം-മായാവതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബി.ജെ.പി സര്‍ക്കാരുകളെപ്പോലെ വാഗ്ദാനങ്ങളല്ല വേണ്ടതെന്നും പ്രവര്‍ത്തിച്ചു കാണിച്ചുകൊടുക്കണമെന്നും മായാവതി പറഞ്ഞു.

പിന്നാക്ക സംവരണ ഭേദഗതിയുമായി ബന്ധപ്പെട്ട് ദലിത് സംഘടനകള്‍ നടത്തിയ ഭാരതബന്ദിനെ കോണ്‍ഗ്രസും പിന്തുണച്ചിരുന്നു. മോദി സര്‍ക്കാരില്‍ നിന്നും തങ്ങളുടെ അവകാശങ്ങള്‍ പിടിച്ചു വാങ്ങാനായി തെരുവിലിറങ്ങുന്ന ദലിത് സഹോദരങ്ങള്‍ക്ക് അഭിവാദ്യമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  5 days ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 days ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  5 days ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  5 days ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  5 days ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  5 days ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  5 days ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  5 days ago
No Image

കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Kerala
  •  5 days ago