HOME
DETAILS
MAL
പള്ളിയിലെ കിണറ്റില്‍ ശക്തമായ ജലപ്രവാഹം
backup
January 02 2019 | 04:01 AM
വടകര: പള്ളിയിലെ കിണറില്‍ നിന്ന് പൊടുന്നനെയുണ്ടായ ശക്തമായ ജലപ്രവാഹം നാട്ടുകാരില്‍ ആശ്ചര്യമുണര്‍ത്തി.
അഴിയൂര്‍ എലിഫെന്റ് റോഡ് ഇസ്ലാമിക് സ്റ്റഡി സെന്റര്‍ പള്ളിയുടെ കിണറില്‍ നിന്നാണ് ഇന്നലെ രാവിലെ പത്തോടെ ശക്തമായ ജലപ്രവാഹം ശ്രദ്ധയില്‍ പെട്ടത്. ആദ്യം കിണറിന്റെ അകത്ത് വെള്ളത്തിന്റെ ഒന്നര മീറ്റര്‍ ഉയരത്തിലായിട്ടായിരുന്നു ശക്തമായി ജലം ചീറ്റിയത്. എന്നാല്‍ പിന്നീട് പുറത്തെ ഇന്റര്‍ലോക്കിന് ഉള്ളില്‍ നിന്നായി മാറി. ജലപ്രവാഹം മണിക്കൂറുകളോളം തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."