HOME
DETAILS

ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈലാക്രമണം; നാലു പേര്‍ക്ക് പരിക്ക്

  
backup
January 13, 2020 | 2:47 AM

national-rockets-hit-iraq-airbase-hosting-us-troops-four-injured

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈലാക്രമണം. നാല് ഇറാഖി സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിന് വടക്കുള്ള അല്‍ ബലദ് വ്യോമകേന്ദ്രത്തിലാണ് ഞായറാഴ്ച രാത്രി എട്ടു റോക്കറ്റുകള്‍ പതിച്ചത്. കവാടത്തില്‍ കാവല്‍ നിന്ന മൂന്ന് പേര്‍ക്കും ഒരു വ്യോമസേനാംഗത്തിനുമാണ് പരിക്കേറ്റത്. യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.


ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ആരംഭിച്ചതേയുള്ളൂവെന്ന് ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സൈനിക കേന്ദ്രങ്ങളുടെ സുരക്ഷ അമേരിക്കക്ക് വലിയ വെല്ലുവിളിയായി. താക്കീത് മുന്‍നിര്‍ത്തി സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും ചെയ്തിയിരുന്നു. ഇറാനുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് നേരത്തെ തന്നെ എഫ് 16 യുദ്ധവിമാനങ്ങളുടെ മുഖ്യകേന്ദ്രമായിരുന്ന അല്‍ ബലദില്‍ നിന്ന് ഭൂരിഭാഗം സൈനികര്‍ക്കൊപ്പം വിമാനങ്ങളും മാറ്റിയിരുന്നു.

ഇറാനിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് ട്രംപ് പൂര്‍ണ എക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലെ ഭിന്നത രൂക്ഷമായി. ഇറാനിലെ പ്രക്ഷോഭകരെ കൊല്ലരുതെന്നും അമേരിക്ക എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നുമാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. യുക്രെയ്ന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് ഇറാന്റെ കുറ്റസമ്മതം പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago