HOME
DETAILS
MAL
പൗരത്വ ഭേദഗതി: എല്‍.ഡി.എഫ് സര്‍ക്കാരിനെ അധികകാലം പിന്തുണയ്ക്കാനാവില്ലെന്ന് ശശി തരൂര്‍
backup
January 14 2020 | 06:01 AM
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ അധിക കാലം പിന്തുണക്കാനാകില്ലെന്ന് ശശി തരൂര്‍ എം.പി. നിയസഭ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് പല കാര്യങ്ങളിലും വ്യത്യസ്ഥ നിലപാട് സ്വീകരിക്കേണ്ടി വരും. നിയമഭേദഗതിയിലെ കോടതി നടപടികളില്‍ കാലതാമസം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്നും നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയെക്കുറിച്ച് അറിയില്ലെന്നും തരൂര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം, പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും കേരളം ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."