HOME
DETAILS

യു.എസുമായുള്ള സമാധാന ചര്‍ച്ച താലിബാന്‍ റദ്ദാക്കി

  
backup
January 08, 2019 | 8:43 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%9a%e0%b4%b0%e0%b5%8d

 

 


കാബൂള്‍: യു.എസുമായി ഈ ആഴ്ച നടത്താനിരുന്ന സമാധാന ചര്‍ച്ച അഫ്ഗാന്‍ താലിബാന്‍ റദ്ദാക്കി. അജണ്ടയിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഖത്തറില്‍ ഇന്ന് നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയതെന്ന് മുതിര്‍ന്ന താലിബാന്‍ അംഗം പറഞ്ഞു.
ചര്‍ച്ച നടത്തില്ലെന്നതില്‍ ഇരുവിഭാഗവും ധാരണയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിനിധികളില്ലാതെയുള്ള നാലാംഘട്ട സമാധാന ചര്‍ച്ചയ്ക്കായിരുന്നു ഇരു വിഭാഗങ്ങളും നേരത്തെ തീരുമാനിച്ചിരുന്നത്.
ചര്‍ച്ചയില്‍ സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന് താലിബാന്‍ നേതൃത്വത്തില്‍ യു.എസ് സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ താലിബാന്‍ തയാറായില്ല. 17 വര്‍ഷമായി അഫ്ഗാനില്‍ തുടരുന്ന യുദ്ധങ്ങളില്‍ തങ്ങളുടെ മുഖ്യ എതിരാളി യു.എസാണെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ കേവലം പാവയാണെന്നുമാണ് താലിബാന്‍ വാദം.
യു.എസ് പ്രത്യേക പ്രതിനിധി സാല്‍മെ ഖലീല്‍സാദുമായി താലിബാന്‍ നേതൃത്വം മൂന്നു തവണ നേരത്തെ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡിസംബറില്‍ നടന്ന അവസാനഘട്ട ചര്‍ച്ചയില്‍ സഊദി അറേബ്യ, പാകിസ്താന്‍, യു.എ.ഇ എന്നിവയും പങ്കെടുത്തിരുന്നു.
2001 മുതലാണ് അഫ്ഗാനില്‍ യു.എസ് അധിനിവേശം ആരംഭിച്ചത്.
അധികാരത്തില്‍നിന്ന് താലിബാനെ പുറത്താക്കിയതിനു ശേഷം ഒരു ലക്ഷത്തോളം സൈന്യത്തെ യു.എസ് അഫ്ഗാനില്‍ നിയോഗിച്ചിരുന്നു.
എന്നാല്‍ 2014ല്‍ ഭൂരിപക്ഷം സൈന്യത്തെയും പിന്‍വലിച്ചു. 14000 സൈനികരാണ് നിലവില്‍ അഫ്ഗാനിലുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  12 hours ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  13 hours ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  13 hours ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  13 hours ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  13 hours ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  13 hours ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  13 hours ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  14 hours ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  14 hours ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  14 hours ago