HOME
DETAILS

ഇ. അഹമ്മദ് മാതൃകാ ഐക്യരാഷ്ട്ര സഭാ സമ്മേളനം ഇന്നു മുതല്‍

  
backup
January 11, 2019 | 4:10 AM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%be-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%b0%e0%b4%be%e0%b4%b7

കോഴിക്കോട്: പാര്‍ലമെന്റേറിയനും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്റെ സ്മരണാര്‍ഥം ജെ.ഡി.ടി ഇസ്‌ലാം കാംപസില്‍ നടത്തുന്ന ത്രിദിന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനു നാളെ തുടക്കമാവും. 'ഫ്രീഡം ഫ്രം ഫിയര്‍' എന്ന സന്ദേശമുയര്‍ത്തി മൂന്നു ദിവസങ്ങളിലായാണു സമ്മേളനം നടക്കുന്നത്. ജെ.ഡി.ടി ഇസ്‌ലാമും മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ഗുബ്രയും ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത്.
യു.എന്‍.എച്ച്.ആര്‍.സി, ഐ.ഐ.ഇ.എ, ഐ.എം.എഫ്, സെക്യൂരിറ്റി കൗണ്‍സില്‍, ഡൈസക്, യുനിസെഫ് എന്നീ കമ്മിറ്റികളാണ് ഇംഗ്ലിഷ് വിഭാഗത്തില്‍ മാതൃകാ ഐക്യരാഷ്ട്രസഭയില്‍ സമ്മേളിക്കുക. കൂടാതെ പ്രാദേശിക ഭാഷയിലും മാതൃകാ ഐക്യരാഷ്ട്രസഭാ സമ്മേളനം നടത്തുന്നത് ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, മനുഷ്യാവകാശം തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ ഓരോ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് സംസാരിക്കും.
പരിപാടികളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് 3.30ന് ജെ.ഡി.ടി ഇസ്‌ലാം പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദ്, എം.യു.എന്‍.സി ഡയരക്ടര്‍ അഹമ്മദ് റയീസ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിക്കും. ഐ.എ.എസ് സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ശീറാം സാംബശിവ റാവു നിര്‍വഹിക്കും.
13ന് നടക്കുന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രഭാഷണ പരമ്പരയില്‍ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, കെ. അബൂബക്കര്‍, പ്രവാസി സമ്മാന്‍ ജേതാവ് ഡോ. പി. മുഹമ്മദലി തുടങ്ങിയവരും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.പി കുഞ്ഞുമുഹമ്മദ്, വി. സെറീന, റഫീഖ് ചെലവൂര്‍, ജിതീഷ്, മല്ലിക പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  3 days ago
No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്ങോ? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  3 days ago