സഊദി ആഗോള നിക്ഷപ സംഗമം ഒക്ടോബറില്‍
ജിദ്ദ: ജി20 ഉച്ചകോടിക്ക് മുന്നോടിയായി സഊദി ആഗോള നിക്ഷപ സംഗമം സംഘടിപ്പിക്കുന്നു. സഊദി അറേബ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സിയും, യു.എന്‍ ട്രേഡ് ആന്റ് ഡവലപ്പ്‌മെന്റ് കോണ്‍ഫറന്‍സും ചേര്‍ന്നാണ് സംഗമം സംഘടിപ്പിക്കുന്നത്. ദാവോസില്‍ വെച്ച് നടക്കുന്ന വേള്‍ഡ് ഇക്‌ണോമിക് ഫോറത്തിലാണ് നിക്ഷേപ സംഗമത്തിന്റെ പ്രഖ്യാപനം നടന്നത്.ഈ വര്‍ഷം ഒക്ടോബറില്‍ റിയാദില്‍ വെച്ചാണ് സംഗമം നടക്കുക.
ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കുന്നതിന് ലക്ഷ്യമിട്ടാണ് ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്. ആഗോള തലത്തിലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും, സര്‍ക്കാര്‍ ഏജന്‍സികളെയും, സിവില്‍ സൊസൈറ്റികളെയും പങ്കെടുപ്പിച്ചാണ് സംഗമം നടക്കുക.ഈ രംഗത്തുള്ള പ്രമുഖര്‍ സംബന്ധിക്കുന്ന സംഗമത്തില്‍ തുറന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയാകുമെന്നും സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."